വിജയ്യുടെ ‘ജനനായകന്’ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ചെത്തിയ വീഡിയോയ്ക്ക് ‘ഫസ്റ്റ് റോര്‍’ എന്നാണ് ടാഗ് നല്‍കിയിരിക്കുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. കയ്യില്‍ വാള് പിടിച്ചു എതിരാളികള്‍ക്കുനേരെ നടക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണാനാവുക. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോബി ഡിയോള്‍, പൂജാ ഹെ?ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു എന്നിവരും ചിത്രത്തിലെ പ്രധാന റോളുകളില്‍ എത്തുന്നുണ്ട്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. നന്ദമൂരി ബാലകൃഷ്ണ ചിത്രമായ ‘ഭഗവന്ത് കേസരി’യിലെ ഒരേയൊരു രംഗം ചിത്രത്തില്‍ റിമേക്ക് ചെയ്യുന്നുണ്ട്. കുട്ടികള്‍ക്കായി ഗുഡ് ടച്ച് ബാഡ് ടച്ച് വിശദീകരിച്ചുകൊടുക്കുന്ന ബാലകൃഷ്ണയുടെ ഡയലോഗ് ഉള്‍പ്പെടുന്ന രംഗമാണ് ജനനായകനില്‍ വിജയ് പുനസൃഷ്ടിക്കുക. 4.5 കോടിക്കാണ് മൂന്ന് മിനിറ്റിനടുത്തു വരുന്ന ഈ രംഗത്തിന്റെ പകര്‍പ്പവകാശം ടീം സ്വന്തമാക്കിയത്.
വിജയ്യുടെ ‘ജനനായകന്’ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്
