Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇസ്ലാമാബാദിനുള്ള ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാൽ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോകുമെന്ന് ബിലാവൽ ഭൂട്ടോ

സിന്ധു നദീജല ഉടമ്പടി പ്രകാരം ഇസ്ലാമാബാദിനുള്ള ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാൽ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ. ഇന്ത്യ വെള്ളം നിഷേധിച്ചാൽ വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നാണ് ഭീഷണി. സിന്ധുനദീജല കരാർ നിയമവിരുദ്ധമായാണ് ഇന്ത്യ നിർത്തിവച്ചതെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു. നീതിപൂർവ്വം വെള്ളം പങ്കിടുക അല്ലെങ്കിൽ ആറ് നദികളും പിടിച്ചെടുത്ത് നമ്മൾ വെള്ളം എത്തിക്കുമെന്നും  നമ്മൾ യുദ്ധം ആഗ്രഹിക്കുന്നില്ല പക്ഷേ വെള്ളത്തെ ആയുധമായി ഉപയോഗിച്ചാൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശശിതരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലെന്ന് റിപ്പോർട്

ശശി തരൂരിന്‍റെ  മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലെന്ന് വിവരം. തരൂരുമായി ചർച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതോടൊപ്പം പ്രധാനമന്ത്രിയെ പ്രശംസിച്ചതിലൂടെ തരൂർ ലക്ഷ്യമിട്ടത് രാഹുൽ ഗാന്ധിയെയെന്നാണ് ബിജെപി വിലയിരുത്തല്‍. മോദിയുടെ വിദേശനയം സ്വീകാര്യമല്ലെന്നാണ് രാഹുലിന്‍റെ  നിലപാട്. എന്നാൽ മോദിയുടെ നയം ലോക വേദികളിലെ ഇന്ത്യയുടെ സ്വത്തെന്ന് തരൂർ സമ്മതിച്ചു. രാഹുലിന്‍റെ നയങ്ങൾക്ക് സ്വന്തം പാർട്ടിയിൽ പോലും സ്വീകാര്യതയില്ലെന്നും ബിജെപി വ്യക്തമാക്കിഅതിനിടെ ശശി തരൂരിന്‍റെ  മോദി സ്തുതിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു.  മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി, മന്ത്രിമാരായ ശിവൻകുട്ടി, ജി ആർ അനിൽ, എം എ ബേബി, എം വി ഗോവിന്ദൻ എന്നിവർ അന്തിമോപചാരം അര്‍പ്പിച്ചു.ഇതേ തുടർന്ന്  മൃതദേഹം  ജന്മനാടായ പത്തനംതിട്ട പുല്ലാടേക്ക് കൊണ്ടുപോയി. പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിനു ശേഷം  വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ട്രംപിന്റെ വാദം തള്ളി ഇറാൻ

സമൂഹമാധ്യമങ്ങളിൽ  ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി വിശദമാക്കി. വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം ഇറാൻ വിദേശകാര്യ മന്ത്രി തള്ളി. സൈനിക നടപടികൾക്ക് വിരാമം വരുത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടായിരിക്കുമെന്നും അവസാന രക്ത തുള്ളി വരെയും രാജ്യത്തെ സംരക്ഷിക്കാൻ സന്നദ്ധരായ സൈനികർക്ക് നന്ദി പറയുന്നതായും അബ്ബാസ് അരാഗ്ചി വിശദമാക്കി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 24, ചൊവ്വാഴ്ച

◾https://dailynewslive.in/ തൃശൂര്‍ പൂരം കലക്കിയതോ? തൃശൂര്‍ പൂരം കലക്കലില്‍ എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. അജിത് കുമാറിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ◾https://dailynewslive.in/ ഖത്തറിലെയും ഇറാഖിലേയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  തൃശൂർ പൂരം കലക്കലില്‍ എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി. അജിത് കുമാറിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തല്‍. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.പ്രശ്നങ്ങൾ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആര്‍ അജിത് കുമാർ ഫോൺ എടുത്തില്ലെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. മയക്കുമരുന്ന് വ്യാപനം തടയാൻ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ ഡി-ഹണ്ടി’ന്റെ ഭാഗമായി 105 പേർ അറസ്റ്റിൽ. […]

Posted inബിസിനസ്സ്

വിദേശനാണയ കരുതല്‍ ശേഖരം ഉയരുന്നു

രാജ്യത്തെ വിദേശനാണയ കരുതല്‍ ശേഖരം ഉയരുന്നു. ജൂണ്‍ 13ന് അവസാനിച്ച വാരം വരെ കൈവരിച്ച വിദേശനാണയ കരുതല്‍ ശേഖരം 69,900 കോടി ഡോളറാണ്. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട കണക്കനുസരിച്ചാണിത്. റിസര്‍വ് ബാങ്കിന്റെ പണാവലോകന യോഗത്തില്‍ 11 മാസത്തേയ്ക്കുള്ള ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണയ കരുതല്‍ ശേഖരം ഉണ്ടെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചിരുന്നു. പുറമേ നിന്നുള്ള കടത്തിന്റെ 96 ശതമാനമാണിത്. 2024 സെപ്റ്റംബര്‍ മാസത്തില്‍ 70,489 കോടി ഡോളര്‍ വിദേശനാണയ കരുതല്‍ ശേഖരം നേടിയതാണ് എക്കാലത്തേയും മികച്ച […]

Posted inവിനോദം

മമിത ബൈജുവും സംഗീത് പ്രതാപും പുതിയ ചിത്രത്തില്‍

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇരുപതാം ചിത്രത്തില്‍ ഒന്നിച്ച് മമിത ബൈജുവും സംഗീത് പ്രതാപും. ആദ്യമായാണ് ഇവര്‍ ജോഡികളായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മമിത ബൈജുവിനെയും സംഗീത് പ്രതാപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ഡിനോയ് പൗലോസ് ആണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഖില്‍ ജോര്‍ജ് സിനിമാറ്റോഗ്രാഫിയും, ചമന്‍ ചാക്കോ എഡിറ്റിങ്ങും ഗോവിന്ദ് വസന്ത സംഗീതവും നിര്‍വഹിക്കുന്നു. പേര് ഇപ്പോഴും വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ […]

Posted inവിനോദം

‘സിത്താരേ സമീന്‍ പര്‍’ നൂറുകോടിയിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് നല്‍കി ‘സിത്താരേ സമീന്‍ പര്‍’. ജൂണ്‍ 20ന് റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ 60 കോടിയാണ് വാരിക്കൂട്ടിയത്. ഞായറാഴ്ച മാത്രം ചിത്രം 29 കോടി ഇന്ത്യയില്‍ നിന്ന് നേടി. ചിത്രം നൂറുകോടിയിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം ആദ്യ ദിനത്തില്‍ ഒന്ന് പതറിയെങ്കിലും പിന്നീട് ബോക്‌സ്ഓഫിസില്‍ കുതിക്കുന്നതായാണ് കാണുന്നത്. ആദ്യ ദിനം ചിത്രം 10.7 കോടി രൂപയാണ് കലക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ 88.79 ശതമാനമായി കലക്ഷന്‍ […]

Posted inഓട്ടോമോട്ടീവ്

10 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റ് ബി വൈ ഡി

പുറത്തിറക്കി വെറും ഇരുപത്തിയഞ്ചു മാസങ്ങള്‍ കൊണ്ട് 10 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റ് ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബി വൈ ഡി. സീഗള്‍ എന്ന വാഹനത്തിലൂടെയാണ് ബി വൈ ഡി ഈ നേട്ടത്തിലെത്തിയത്. 69800 യുവാന്‍ ഏകദേശം എട്ട് ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഈ വാഹനം ഇന്ത്യയിലില്ലെങ്കിലും ഡോള്‍ഫിന്‍ സര്‍ഫ് എന്ന പേരില്‍ യൂറോപ്യന്‍ വിപണിയില്‍ സജീവമാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ സീഗളിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒതുക്കമുള്ള ഡിസൈനും കുറഞ്ഞ വിലയും തന്നെയാണ്. 2025 മെയില്‍ […]