പുറത്തിറക്കി വെറും ഇരുപത്തിയഞ്ചു മാസങ്ങള്‍ കൊണ്ട് 10 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റ് ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബി വൈ ഡി. സീഗള്‍ എന്ന വാഹനത്തിലൂടെയാണ് ബി വൈ ഡി ഈ നേട്ടത്തിലെത്തിയത്. 69800 യുവാന്‍ ഏകദേശം എട്ട് ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഈ വാഹനം ഇന്ത്യയിലില്ലെങ്കിലും ഡോള്‍ഫിന്‍ സര്‍ഫ് എന്ന പേരില്‍ യൂറോപ്യന്‍ വിപണിയില്‍ സജീവമാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ സീഗളിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒതുക്കമുള്ള ഡിസൈനും കുറഞ്ഞ വിലയും തന്നെയാണ്. 2025 മെയില്‍ മാത്രം 60131 യൂണിറ്റ് സീഗളാണ് വിറ്റുപോയിരിക്കുന്നത്. പെട്രോള്‍ കാറുകളെ പോലും പിന്നിലാക്കിയാണ് ഈ ഇവിയുടെ മുന്നേറ്റം. സര്‍ഫ്, ആക്റ്റീവ്, ബൂസ്റ്റ്, കംഫര്‍ട്ട് എന്നീ വേരിയന്റുകളിലായാണ് ഡോള്‍ഫിന്‍ യൂറോപ്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. ആക്റ്റീവ് വേരിയന്റില്‍ 30 കിലോവാട്ട്അവര്‍ ബാറ്ററി വരുമ്പോള്‍ കംഫര്‍ട്ട് വേരിയന്റില്‍ 43.2 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റചാര്‍ജില്‍ 507 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. ഡി സി ചാര്‍ജിങ് സൗകര്യവും ലഭ്യമായ ഈ വാഹനം മുപ്പതു മിനിറ്റില്‍ പത്തു ശതമാനത്തില്‍ നിന്നും 80 ശതമാനം ചാര്‍ജിലെത്തും.
10 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റ് ബി വൈ ഡി
