നിരത്തിലിറങ്ങുന്നതിനു മുന്‍പ് തന്നെ വാഹനപ്രേമികളുടെ മനസ് കീഴടക്കിയ വാഹനമാണ് ഫോക്സ്വാഗണ് ഗോള്‍ഫ് ജി ടി ഐ. മോളിവുഡിലെ ആദ്യ ഗോള്‍ഫ് സ്വന്തമാക്കിയത് ജയസൂര്യ ആയിരുന്നെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ സുരേഷ് ഗോപി എം പി യുടെ പുത്രന് മാധവും മകളുടെ ഭര്‍ത്താവ് ശ്രേയസ് മോഹനും ഗോള്‍ഫ് ഗാരിജിലെത്തിച്ചു. മലയാളത്തിന്റെ പ്രിയ നടന് ഫഹദ് ഫാസിലും ഈ വാഹനം സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയില്‍ 150 എണ്ണം മാത്രം വില്പനയ്ക്കെത്തുന്ന ഗോള്‍ഫിന്റെ 50 എണ്ണവും കേരളത്തില്‍ നിന്നാണ് എന്നാണ് റിപോര്‍ട്ടുകള്‍. 52.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. ഗോള്‍ഫിന്റെ പെര്‍ഫോമന്‍സ് മോഡലാണ് ഗോള്‍ഫ് ജിടിഐ. എട്ടാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഫോക്സ്വാഗന് ഇന്ത്യയുടെ ഏറ്റവും കരുത്തന് മോഡലെന്ന ഖ്യാതിയും ഈ വാഹനത്തിനു സ്വന്തമാണ്. ഗോള്‍ഫ് ജിടിഐയില്‍ 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 265 പിഎസ് കരുത്തും പരമാവധി 370 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് വാഹനത്തിന്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.
ഗോള്‍ഫ് ജി ടി ഐ സ്വന്തമാക്കി ഫഹദ് ഫാസിലും
