പുതിയതായി പാലക്കാട്ടേക്കനുവദിച്ച ട്രെയിനിന് ഭാരതാംബയുടെ ചിത്രം വച്ച് ബി ജെ.പി പ്രവർത്തകരുടെ സ്വീകരണം. കോഴികോട് നിന്ന് പാലക്കാട്ടേക്കും തിരിച്ച് കണ്ണൂരിലേക്കും ഉള്ള പുതിയ ട്രെയിനിനെയാണ് സ്വീകരിച്ചത്. ട്രെയിനിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച് ബി.ജെ.പി. പ്രവർത്തകർ സ്വീകരണ ചടങ്ങ് നടത്തുകയായിരുന്നു. അതോടൊപ്പം കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജിനെതിരെ പോലീസ് കേസെടുത്തു. BNS 192 വകുപ്പ് പ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കേസ് എടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്.
ഭാരതാംബയുടെ ചിത്രം വച്ച് ട്രെയിനിനു സ്വീകരണം
