സാധാരണയായി ആളുകളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് അനീമിയ. ഹീമോഗ്ലോബിന്റെ കുറവാണ് പ്രധാനമായും അനീമിയയുടെ കാരണം. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെ ആകുന്ന അവസ്ഥയാണ് അനീമിയ. രക്തത്തില്‍ കാണപ്പെടുന്ന ചുവന്ന രക്താണുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിനാണ് ഓക്സിജനെ ശരീരത്തിലേക്കും കാര്‍ബണ്‍ ഡൈ ഒക്സൈഡിനെ പുറത്തേയ്ക്ക് വിടാനും സഹായിക്കുന്നത്. അനീമിയ അഥവാ വിളര്‍ച്ച ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കുന്ന ഒന്നാണ്. ശരീരത്തിന് […]
ഇലക്ട്രിക് വാഹന നിര്‍മാണം നിലയ്ക്കുന്നു
ബജാജ് ഓട്ടോയുടെ ഇലക്ട്രിക് വാഹന നിര്‍മാണം അടുത്ത മാസം പൂര്‍ണമായും നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നുള്ള റെയര്‍ എര്‍ത്ത്മാഗ്‌നറ്റുകളുടെ വരവ് നിലച്ചതിനെ തുടര്‍ന്ന് ഈ മാസം ഉത്പാദനം പാതിയായി കുറഞ്ഞിരുന്നു. മാഗ്‌നറ്റ് ലഭ്യത ഉറപ്പാക്കാന്‍ സാധിക്കാത്തതോടെ ഓഗസ്റ്റില്‍ ഒട്ടും ഉത്പാദനം നടക്കില്ലെന്നാണ് കമ്പനി പറയുന്നത്. ഉത്സവകാലം അടുത്തതോടെ വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടാകുന്ന സമയത്താണ് മാഗ്‌നറ്റ് ദൗര്‍ബല്യം മൂലം നിര്‍മാണം നിലയക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പ്പനയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് നിലവില്‍ ബജാജ് ഓട്ടോ. […]
കപ്പല്‍ശാസ്ത്രം
അമ്മയുടെ മരണകാരണം എന്ന ചോദ്യചിഹ്നം ഓരോ ചുവടിലും നെഞ്ചില്‍ത്തറയ്ക്കുന്ന ജെസ്സി എന്ന കുട്ടി, ‘നിന്നിലേക്കു ഞാന്‍ തിരിച്ചുവരും’ എന്നു മെല്ലെപ്പറഞ്ഞുകൊണ്ട് നെറ്റിയില്‍ ചുംബിച്ച, അപ്രത്യക്ഷമായ അമ്മയുടെ ഓര്‍മ്മകളില്‍ കണ്ണുനിറയുന്ന റോസ എന്ന നാവികന്‍, എല്ലാ ചോദ്യങ്ങളുടെയും ഉത്തരംപേറുന്ന അരികു ചുളുങ്ങിയ ഒരു മഞ്ഞക്കടലാസുകെട്ട്… ഇറ്റലിമുതല്‍ ലക്ഷദ്വീപസമൂഹത്തിലെ കടമത്തുദ്വീപുവരെ നീണ്ടുകിടക്കുന്ന നിഗൂഢതകള്‍. കടമത്തുദ്വീപ് ചരിത്രത്തിലെ ‘ശത്ത കപ്പലി’നെ ചുറ്റിപ്പറ്റി വികസിക്കുന്ന നോവല്‍പ്രപഞ്ചം. ‘കപ്പല്‍ശാസ്ത്രം’. സാദത്ത് അലി. മാതൃഭൂമി. വില 255 രൂപ.
മദ്ധ്യാഹ്ന വാർത്തകൾ
സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയുമാണ് അടിയന്തിരമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ഇന്നലെ രാത്രി […]
ഗോവിന്ദചാമിയെ പിടികൂടാൻ സഹായിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് കണ്ണൂർ സിറ്റി കമ്മീഷണർ
തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൻ്റെ കിണറ്റിൽ നിന്നാണ് ഗോവിന്ദചാമിയെ പിടികൂടിയതെന്നും നാട്ടുകാർ നൽകിയ വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജയിൽ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചയുടൻ തങ്ങൾക്ക് വിവരം കൈമാറിയെന്നും കമ്മീഷണർ വിശദീകരിച്ചു. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും കമ്മീഷണർ പറഞ്ഞു. പ്രതിയെ പിടികൂടിയ സമയത്ത് തന്നെ ഉപയോഗിച്ച ആയുധങ്ങൾ ലഭിച്ചു. വിഷയത്തിൽ സജീവമായി ജനം ഇടപെട്ടു. വിശ്വസനീയമായ വിവരം നൽകിയ മൂന്ന് പേരുണ്ട്. സാമൂഹ്യജാഗ്രത […]
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ പ്രതികരണവുമായി പി ജയരാജന്‍
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ആസൂത്രിതമാണോ എന്ന് സംശയിക്കത്തക്ക നിലയിൽ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പ്രചരണം അഴിച്ചു വിടുന്നുണ്ടെന്നും അതിന്റെ തെളിവാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഇക്കാര്യത്തിലുള്ള പ്രതികരണമെന്നും സിപിഎം നേതാവ് പി ജയരാജന്‍. അടച്ച സെല്ലിന്‍റെ ഇരുമ്പഴി മുറിച്ച് പുറത്തു കടന്നെന്നാണ് പ്രാഥമിക വിവരം ഇത് ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണ്ആ അന്വേഷണം സർക്കാർ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രൻ നടത്തിയ […]
ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.ഇന്നലെ രാത്രി ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയുമാണ് അടിയന്തിരമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ഇന്നലെ രാത്രി ജയിലിൽ മേൽനോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും […]
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.സുധാകരൻ
സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം, സംസ്ഥാനത്തുള്ളത് കഴിവുകെട്ട ഭരണകൂടമാണ് മുഖ്യമന്ത്രിയുടെ കഴിവ് കേടാണ് ഇതിനൊക്കെ പിന്നിൽ സർക്കാരിന്‍റെ വീഴ്ചയാണ് ജയിൽ ചാട്ടത്തിന് കാരണമെന്നും സംസ്ഥാനത്ത് എവിടെയാണ് സുരക്ഷ ഉള്ളതെന്നും സുധാകരൻ ചോദിച്ചു.
യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി പിജെ കുര്യൻ
വിമർശനങ്ങളെ സദുദ്ദേശത്തോടെ കാണണമെന്നും വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് നിലപാട് മാറ്റി സദുദ്ദേശപരമെന്ന് കാണാൻ സൗകര്യമില്ലെന്ന് രാഹുൽ പറഞ്ഞു ഇത്തരം നിലപാടുകൾ എടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്ന് ഓർക്കണം എസ്എഫ്ഐയെ പുകഴ്ത്തിയെന്ന തെറ്റായ വ്യാഖ്യാനത്തിലൂടെ തനിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ വിമർശിച്ചു.
നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന ഡോ. കെ എ പോളിന്റെ വീഡിയോയ്ക്ക് എതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന ഡോ. കെ എ പോളിന്റെ വീഡിയോയ്ക്ക് എതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. കഴിഞ്ഞ ദിവസമാണ് ഇവഞ്ചലിസ്റ്റും ഗോബൽ പീസ് ഇനീഷ്യേറ്റീവ് സംഘടനയുടെ സ്ഥാപകനുമായ ഡോ. കെ എ പോൾ നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന് വ്യക്തമാക്കി സമൂഹമാധ്യമമായ എക്‌സിൽ വീഡിയോ പങ്കുവച്ചത്. ഇദ്ദേഹത്തിൻ്റെ തന്നെ പേരിലുള്ള അക്കൗണ്ട് വഴി പ്രചരിപ്പിച്ച വീഡിയോയിൽ കെഎ പോൾ തന്നെയാണ് വിഷയം വിശദീകരിച്ചത്. ഒരുപാടാളുകൾക്ക് നന്ദി പറഞ്ഞുള്ളതാണ് വീഡിയോ. […]
