Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂർ ജയിലിൽ കഞ്ചാവും ലഹരിവസ്തുക്കളും സുലഭമെന്ന് ഗോവിന്ദചാമി

കണ്ണൂർ ജയിലിൽ കഞ്ചാവും ലഹരിവസ്തുക്കളും സുലഭമെന്ന് ഗോവിന്ദചാമിയുടെ മൊഴി. ജയിലിനുള്ളിലെ ലഹരി വിതരണക്കാരുടെ വിവരങ്ങളും ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ഗോവിന്ദചാമി പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയതായാണ് വിവരം. പുറത്തേക്ക് ഫോൺ വിളിക്കാനും ജയിലിൽ സൗകര്യമുണ്ട്, എല്ലാത്തിനും പണം നൽകണം കൂടാതെ  ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്നും ഗോവിന്ദചാമി വ്യക്തമാക്കിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കംബോഡിയ-തായ്‍ലൻഡ് അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

തായ്‍ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പതിനായിരക്കണക്കിന് പേർ പലായനം ചെയ്തു. മരണ സംഖ്യ 32 ആയി ഉയർന്നു. സംഘർഷം നീണ്ടുപോകുമെന്ന ആശങ്കക്കിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ന്യൂയോർക്കിൽ അടിയന്തര യോഗം ചേർന്നു. അതോടൊപ്പം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി. അതിർത്തി മേഖലയിലേക്ക് പോകരുതെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 26, ശനിയാഴ്ച

◾https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ലോക്സഭയെ ഇക്കാര്യമറിയിച്ചത്. ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യം ഇരുപതിനായിരത്തില്‍ നിന്ന് അന്‍പതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആശവര്‍ക്കര്‍മാരുടെ വേതനവും സേവനവ്യവസ്ഥകളുമുള്‍പ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും മന്ത്രി വ്യക്തമാക്കി. ◾https://dailynewslive.in/ പലസ്തീന്‍ വിഷയത്തിലെ പ്രതിഷേധത്തിന് സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ ജനങ്ങളുടെ വിഷയങ്ങളില്‍ പ്രതിഷേധിച്ചാല്‍ പോരെയെന്നാണ് കോടതി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  കണ്ണൂർ ജയിലിലെ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻ്റ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. വിയ്യൂരിലേക്കുള്ള മാറ്റം ജയിൽ വകുപ്പ് തീരുമാന പ്രകാരമാണ്. പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി […]

Posted inബിസിനസ്സ്

പാമോയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്

ഇന്ത്യന്‍ വിപണിയില്‍ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ വിപണിയില്‍ 35 ശതമാനം വിഹിതം നേടാന്‍ മലേഷ്യന്‍ പാമോയിലിന് സാധിച്ചു. മലേഷ്യന്‍ പാമോയില്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2.5 മില്യണ്‍ ടണ്‍ പാമോയില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയിലേക്ക് കയറ്റിയയച്ചു. സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദം വരെ ഈ ട്രെന്റ് തുടരുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. വെളിച്ചെണ്ണ വില ഉടനൊന്നും കാര്യമായി കുറയില്ലെന്നതാണ് പാമോയിലിന് ഗുണകരമാകുന്നത്. ലോകത്ത് പാമോയില്‍ ഉത്പാദനത്തിലും കയറ്റുമതിയിലും രണ്ടാംസ്ഥാനത്തുള്ള […]

Posted inവിനോദം

‘തലവര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയും നായകനും നായികയുമായെത്തുന്ന മഹേഷ് നാരായണന്‍ അവതരിപ്പിക്കുന്ന ‘തലവര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 15നാണ് റിലീസിനൊരുങ്ങുന്നത്. അഖില്‍ അനില്‍കുമാറാണ് സംവിധാനം. അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് […]

Posted inവിനോദം

സസ്‌പെന്‍സ് ഡ്രാമ ചിത്രം ‘മീശ’ ട്രെയിലര്‍

എം സി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച സസ്‌പെന്‍സ് ഡ്രാമ ‘മീശ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കതിര്‍, ഹക്കിം ഷാ, ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നത്. വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്. ദീര്‍ഘനാളുകള്‍ക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒരുമിക്കുകയും എന്നാല്‍ അതൊരു […]

Posted inഓട്ടോമോട്ടീവ്

സൈബര്‍സ്റ്റെര്‍ സ്പോര്‍ട്സ് കാര്‍ ഇന്ത്യയിലേക്ക്

സൈബര്‍സ്റ്റെര്‍ സ്പോര്‍ട്സ് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. വാഹനത്തിന്റെ വിലയും വിശദാംശങ്ങളും ഉടന്‍ പുറത്തുവിടും. ലോകത്തിലെ ഏറ്റവും വേഗമേറിയ എംജി എന്നാണ് സൈബര്‍സ്റ്റെറിനെ വിശേഷിപ്പിക്കുന്നത്. എം9 എംപിവിക്കു ശേഷം എംജിയുടെ സെലക്ട് ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന രണ്ടാമത്തെ മോഡലായിരിക്കും ഇലക്ട്രിക്ക് സ്പോര്‍ട്സ് കാറായ സൈബര്‍സ്റ്റെര്‍. 510 എച്ച്പി കരുത്തും 725എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമായിരിക്കും എംജി സൈബര്‍സ്റ്റെര്‍. 77 കിലോവാട്ടിന്റെയാണ് ബാറ്ററി. നിന്ന നില്‍പ്പില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ […]

Posted inപുസ്തകങ്ങൾ

നിര്‍വ്വാണമെന്ന പൂവ് തേടി

ബുദ്ധതന്ത്രയുടെ വേരുകള്‍ തേടി ശാക്തേയ താന്ത്രിക പീഠങ്ങളിലൂടെ ചരിത്രത്തിന്റെ അടരുകള്‍ അന്വേഷിച്ചലഞ്ഞ എഴുത്തുകാരന്‍ ചെന്നെത്തുന്നത് ശാന്തിയുടെ സങ്കേതങ്ങളായിരുന്ന താന്ത്രിക ബുദ്ധിസത്തിന്റെ കാണാക്കാഴ്ചകളിലേക്കാണ്. ഇന്ന് അവ ദയനീയമായ നിലവിളികളുടെ ഭൂമികയാണ്. താന്ത്രിക ബുദ്ധദര്‍ശനത്തിലെ യോഗിനിമാരായ ബുദ്ധതാരയും വജ്രയോഗിനിയും ഡോംഭിയോഗിനിയുമെല്ലാം ശാക്തേയ താന്ത്രികദര്‍ശനത്തിലെ രക്തദാഹികളായ ദേവതമാരായി പരിവര്‍ത്തനം ചെയ്യപ്പെട്ടതെങ്ങനെയായിരിക്കും എന്ന ഭാവനാത്മകമായ ചിന്തയില്‍ നിന്നാണ് ഈ കൃതിയുടെ പിറവി. സ്‌ത്രൈണതയെ ദൈവമായി പൂജിക്കപ്പെടുന്ന താന്ത്രിക ബുദ്ധിസത്തിലെ ആകാശസഞ്ചാരിണികളുടെ രതിയില്‍ ഉടലുകള്‍ തീര്‍ത്തവരുടെ അപൂര്‍വവാങ്മയചിത്രങ്ങള്‍. ‘നിര്‍വ്വാണമെന്ന പൂവ് തേടി’. കെ.വി. മോഹന്‍കുമാര്‍. […]

Posted inആരോഗ്യം

ഉറക്കം ഒന്‍പതു മണിക്കൂറില്‍ കൂടിയാല്‍ അകാല മരണം

രാത്രി ഉറക്കം ഒന്‍പതു മണിക്കൂറില്‍ കൂടിയാല്‍ അകാല മരണ സാധ്യത 34 ശതമാനം വരെ വര്‍ധിക്കുമെന്നാണ് ഒക്ലഹോമ സര്‍വകലാശാലയുടെ പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഉറക്കം നമ്മുടെ ശരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടാനും വീണ്ടെടുക്കാനുമൊക്കെ പ്രധാനമാണ്. പേശി തകരാറ് പരിഹരിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വീണ്ടെടുക്കലിനുമൊക്കെ ഉറക്കം അനിവാര്യമാണ്. ഉറക്കരീതികളും ആരോഗ്യ അപകടങ്ങളും തമ്മിലുള്ള ബന്ധമായിരുന്നു പഠന വിഷയം. 79 പഠനങ്ങള്‍ വിശകലനം ചെയ്യുകയും അവയില്‍ പങ്കെടുത്ത ഓരോരുത്തരുടെയും ഉറക്കശീലങ്ങള്‍ ഒരു വര്‍ഷം വരെ നിരീക്ഷിക്കുകയും ചെയ്തു. മോശം ആരോഗ്യത്തിനോ മരണത്തിനോ […]