ബുദ്ധതന്ത്രയുടെ വേരുകള്‍ തേടി ശാക്തേയ താന്ത്രിക പീഠങ്ങളിലൂടെ ചരിത്രത്തിന്റെ അടരുകള്‍ അന്വേഷിച്ചലഞ്ഞ എഴുത്തുകാരന് ചെന്നെത്തുന്നത് ശാന്തിയുടെ സങ്കേതങ്ങളായിരുന്ന താന്ത്രിക ബുദ്ധിസത്തിന്റെ കാണാക്കാഴ്ചകളിലേക്കാണ്. ഇന്ന് അവ ദയനീയമായ നിലവിളികളുടെ ഭൂമികയാണ്. താന്ത്രിക ബുദ്ധദര്ശനത്തിലെ യോഗിനിമാരായ ബുദ്ധതാരയും വജ്രയോഗിനിയും ഡോംഭിയോഗിനിയുമെല്ലാം ശാക്തേയ താന്ത്രികദര്‍ശനത്തിലെ രക്തദാഹികളായ ദേവതമാരായി പരിവര്‍ത്തനം ചെയ്യപ്പെട്ടതെങ്ങനെയായിരിക്കും എന്ന ഭാവനാത്മകമായ ചിന്തയില്‍ നിന്നാണ് ഈ കൃതിയുടെ പിറവി. സ്ത്രൈണതയെ ദൈവമായി പൂജിക്കപ്പെടുന്ന താന്ത്രിക ബുദ്ധിസത്തിലെ ആകാശസഞ്ചാരിണികളുടെ രതിയില്‍ ഉടലുകള്‍ തീര്‍ത്തവരുടെ അപൂര്‍വവാങ്മയചിത്രങ്ങള്‍. ‘നിര്‍വ്വാണമെന്ന പൂവ് തേടി’. കെ.വി. മോഹന്‍കുമാര്‍. ഗ്രീന്‍ ബുക്സ്. വില 196 രൂപ.
നിര്‍വ്വാണമെന്ന പൂവ് തേടി
