Posted inവിനോദം

തേജ സജ്ജയെ നായകനായ ‘മിറൈ’ യിലെ ആദ്യ ഗാനം

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്യുന്ന ‘മിറൈ’ യിലെ ആദ്യ ഗാനം പുറത്ത്. ‘വൈബ് ഉണ്ട് ബേബി’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗൗര ഹരി സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് അര്‍മാന്‍ മാലിക്, രചിച്ചത് കൃഷ്ണകാന്ത്. സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ നായകനായി എത്തുകയാണ് തേജ സജ്ജ. […]

Posted inവിനോദം

വി.എസിന് ആദരമായി ‘വീരവണക്കം’ ടൈറ്റില്‍ ഗാനം

സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ ടൈറ്റില്‍ ഗാനം തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രിയപ്പെട്ട നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണകള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് ചെന്നൈയില്‍ പ്രകാശനം ചെയ്തു. പുന്നപ്ര – വയലാര്‍ സമരം ഉള്‍പ്പെടെയുള്ള തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം നല്‍കിയവരെയും അനുസ്മരിക്കുന്ന ‘വീരവണക്ക’ത്തിലെ ഈ പ്രധാനഗാനം, വി.എസ്സിനോടുള്ള ആദരസൂചകമായിട്ടാണ് ചെന്നൈയില്‍ പുറത്തിറക്കിയത്. തമിഴ്‌നാട്ടിലെ ദ്രാവിഡ കഴകം പ്രസിഡന്റും […]

Posted inഓട്ടോമോട്ടീവ്

റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പുമായി യെസ്ഡി

ഇന്ത്യന്‍ വിപണിയില്‍ റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്. പുതിയ പതിപ്പ് ഓഗസ്റ്റ് 12 ന് വിപണിയില്‍ അവതരിപ്പും. ഡിസൈനിന്റെ കാര്യത്തില്‍ ഒന്നിലധികം അപ്‌ഡേറ്റുകളുമായാണ് പുതിയ പതിപ്പ് വരുന്നത്. യെസ്ഡി റോഡ്സ്റ്ററിന്റെ നിലവിലെ പതിപ്പില്‍ 29 എച്ച്പിയും 29.4 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എന്‍ജിനെ ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്‍വശത്തെ സസ്പെന്‍ഷനില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും […]

Posted inപുസ്തകങ്ങൾ

വില്‍ക്കപ്പെട്ടവന്‍

ഉപ്പയും ഉമ്മയും ഉണ്ടായിട്ടും അനാഥനെപ്പോലെ മറ്റൊരു വീട്ടില്‍ പത്താംവയസ്സു മുതല്‍ പണിയെടുക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. അവന്റെ മനസ്സിലെ ആശങ്കയും ദുഃഖവും ദുരിതവും വായനക്കാരുടെ കണ്ണിനെ ഈറനണിയിക്കും. എന്താണ് സംഭവിച്ചതെന്നറിയാത്ത ഒരു കാലത്തിലൂടെ കടന്നുപോകേണ്ടിവന്ന നിസ്സഹായമായ ഒരു ജന്മത്തിന്റെ കഥയാണിത്. എഴുത്തുകാരന്റെ ആത്മഭാവത്തിന്റെ വ്യത്യസ്ത കാലങ്ങള്‍. ‘വില്‍ക്കപ്പെട്ടവന്‍’. അസ്‌ലം ചാലില്‍. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ.

Posted inആരോഗ്യം

അകാല മരണ സാധ്യത കുറയ്ക്കാന്‍ ദിവസം 7,000 ചുവടുകള്‍!

ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പ്രധാന പുതിയ പഠനം സൂചിപ്പിക്കുന്നത് ഒരു ദിവസം വെറും 7,000 ചുവടുകള്‍ നടക്കുന്നത് ഹൃദ്രോഗം, പ്രമേഹം, ഡിമെന്‍ഷ്യ, അല്ലെങ്കില്‍ വിഷാദം എന്നിവ മൂലമുള്ള അകാല മരണ സാധ്യത കുറയ്ക്കുമെന്നാണ്. നിങ്ങളുടെ ചുവടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുന്നതിനായി, ലോകമെമ്പാടുമുള്ള 35-ലധികം ജനസംഖ്യാ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി 57 പഠനങ്ങള്‍ ഗവേഷകര്‍ അവലോകനം ചെയ്തു. പ്രതിദിനം ഏകദേശം 2,000 ചുവടുകള്‍ മാത്രം നടന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 7,000 […]

Posted inലേറ്റസ്റ്റ്

കണ്ണൂര്‍ പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍ പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ആന്‍റണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് പേരുമായി മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ ബോട്ട് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ആറുപേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്നലെ രാത്രി മീന്‍ പിടിക്കാന്‍ പോയ രണ്ടുപേരില്‍ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. പുഞ്ചക്കാട് സ്വദേശി എബ്രഹാമിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Posted inലേറ്റസ്റ്റ്

പാലോട് രവിയുടെ ഫോൺസംഭാഷണം ​ഗൗരവമുള്ള വിഷയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

പാലോട് രവിയുടെ ഫോൺസംഭാഷണം ​ഗൗരവമുള്ള വിഷയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എഐസിസി നേതൃത്വത്തെ വിഷയം അറിയിച്ചെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാന നേതാക്കളുമായും ചർച്ച ചെയ്യുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു. രവിയോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം സംഭാഷണം നിഷേധിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള തീരത്ത് കാലവർഷ കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത കൈവരിച്ചെന്നും മഴ കനക്കുമെന്നും മുന്നറിയിപ്പ്

കേരള തീരത്ത് കാലവർഷ കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത കൈവരിച്ചെന്നും മഴ കനക്കുമെന്നും മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നൽകിയത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഞ്ഞ അലര്‍ട്ടും നൽകിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലോട് രവിയോട് വിശദാംശം തേടാൻ കെപിസിസി നേതൃത്വം

തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയോട് വിശദാംശം തേടാൻ കെപിസിസി നേതൃത്വം. പാർട്ടിക്കെതിരേയും സിപിഎമ്മിന് അനുകൂലമായും സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ പാലോട് രവിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. രവിയുടെ ഫോൺ സംഭാഷണത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാൽ  കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് അത്തരം ഒരു മെസ്സേജ് നൽകിയതെന്ന് പാലോട് രവി വ്യക്തമാക്കി. താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ട് സംഘടനാ സംവിധാനങ്ങൾ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 26, ശനിയാഴ്ച

◾https://dailynewslive.in/ നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി. കോണ്‍ഗ്രസിലുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തനരീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. വാര്‍ഡിലെ സകല വീടുകളുമായും ബന്ധം ഉണ്ടാകണമെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരു നോട്ടീസും അടിച്ച് വീട്ടില്‍ ചെന്നാല്‍ ഒരുത്തനും വോട്ട് ചെയ്യില്ലെന്നും ഇപ്പോഴേ ഒരോ വീട്ടിലും ചെന്ന് പരാതികള്‍ കേട്ട് പരിഹാരവും ചങ്ങാത്തവും ഉണ്ടാക്കണമെന്നും പാലോട് രവി നിര്‍ദേശിക്കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ […]