Posted inബിസിനസ്സ്

യുപിഐയില്‍ ബയോമെട്രിക് പേയ്‌മെന്റുകള്‍ വരുന്നു

യുപിഐയില്‍ ബയോമെട്രിക് പേയ്‌മെന്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപയോക്താക്കള്‍ക്ക് 4/6 അക്ക പിന്‍ നമ്പറിന് പകരം മുഖം സ്‌കാന്‍ ചെയ്തോ അല്ലെങ്കില്‍ വിരലടയാളം വഴിയോ ഇടപാടുകള്‍ നടത്താനാകും. പരമ്പരാഗത പിന്‍ നമ്പറുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വേഗതയേറിയതും കൂടുതല്‍ സുരക്ഷിതവും സമഗ്രവുമായ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ തന്നെ മാറ്റിമറിക്കുന്നതാകും ഈ നീക്കം. പിന്‍ ചോര്‍ത്തലും യു.പി.ഐ തട്ടിപ്പും വ്യാപകമാകുന്നതിനെ കുറിച്ചുള്ള ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗങ്ങള്‍ […]

Posted inവിനോദം

‘ഒടിയങ്കം’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം

സുനില്‍ സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ജയന്‍ പാലയ്ക്കല്‍ എഴുതിയ വരികള്‍ക്ക് റിജോഷ് സംഗീതം പകര്‍ന്ന് സന്നിധാനന്ദന്‍ ആലപിച്ച വായോ വരിക എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും. യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആ കഥയുമായാണ് ‘ഒടിയങ്കം’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ശ്രീജിത്ത് […]

Posted inവിനോദം

‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഒടിടിയിലേക്ക്

തിയറ്ററുകളില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. അനശ്വര രാജനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകുകയാണ്. ഒരു മരണവീട്ടില്‍ നടക്കുന്ന സംഭവങ്ങളെ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയായിരുന്നു ചിത്രം. അനശ്വരയ്ക്ക് പുറമേ മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി മാര്‍ക്കോസ്, അശ്വതി കിഷോര്‍ ചന്ദ്, അരുണ്‍ കുമാര്‍, ദീപു നാവായിക്കുളം, അജിത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് വിപിന്‍ തിരക്കഥയെഴുതി […]

Posted inഓട്ടോമോട്ടീവ്

സ്‌കോഡ കോഡിയാക്ക് എവറസ്റ്റ് ബേസ് ക്യാമ്പില്‍

ഇന്ത്യയില്‍ നിന്നും എവറസ്റ്റ് നോര്‍ത്ത് ഫേസ് ബേസ് ക്യാമ്പ് വരെ എത്തുന്ന ആദ്യ പെട്രോള്‍ എസ് യുവിയെന്ന റെക്കോഡ് സ്വന്തമാക്കി സ്‌കോഡ കോഡിയാക്ക്. ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സും സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ വില്‍പനയില്‍ വലിയ കുതിപ്പിന് സ്‌കോഡക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ വിപണിയിലെ എക്കാലത്തേയും മികച്ച അര്‍ധവാര്‍ഷിക പ്രകടനവും ചെക് കാര്‍ നിര്‍മാതാക്കളായ സ്‌കോഡ നടത്തിയിരുന്നു. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്ഫോമും സ്‌കോഡയുടെ മുന്നേറ്റത്തിന് […]

Posted inപുസ്തകങ്ങൾ

കള്ളന്റെ കാമുകി

‘പൊന്നിയിന്‍ ശെല്‍വന്‍’, ‘ശിവകാമിയിന്‍ ശപഥീ’, ‘പാര്‍ത്ഥിപന്‍ കനവ്’ എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കര്‍ത്താവായ കല്‍ക്കി എഴുതിയ സാമൂഹ്യനോവലാണ് ‘കള്ളന്റെ കാമുകി’ . 1945-ല്‍ ഇത് പുസ്തകമായി. ഈ ലോകത്ത് അനശ്വരമായത് ഒന്നെയൊന്നു മാത്രം ‘അതാണ് പ്രേമം’ എന്നു ഈ നോവല്‍ കാട്ടിത്തരുന്നു. സല്‍കര്‍മ്മങ്ങള്‍ക്ക് മാത്രമല്ല പ്രേമം ആധാരമായിടുള്ളത്, ദുഷ്‌കര്‍മ്മങ്ങളില്‍ നിനനും ഒരാളെ പിന്തിരിപ്പിക്കുന്നതിനും അത് പ്രേരകമാകുന്നു. അതേ സമയം ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും പ്രേമം കാരണമാകുന്നുവെന്ന് നായിക കല്യാണി തെളിയിക്കുന്നു. പൂങ്കുളം എന്ന സസ്യ ശ്യാമള കോമളമായ […]

Posted inആരോഗ്യം

പച്ച സവാള ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നു

സവാള പച്ചയ്ക്ക് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നു. പച്ച സവാളയില്‍ സള്‍ഫര്‍ വളരെ കൂടുതലാണ്. ഇതിലെ ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ആമാശയം, വന്‍കുടല്‍ ക്യാന്‍സറുകള്‍ കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണ് സവാള. പച്ച സവാള കഴിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത് ബാധകമാണ്. രക്തം നേര്‍ത്തതാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റുകള്‍ പച്ച സവാളയില്‍ അടങ്ങിയിട്ടുണ്ട്. സവാളയിലും ഉളളിയിലും അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഫൈബറുകള്‍ ഉദരത്തിലെ നല്ല […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 29, ചൊവ്വാഴ്ച

◾https://dailynewslive.in/ പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാന്‍ വിട്ട് കൊടുക്കില്ലന്നും 2026 ല്‍ ഭരണം പിടിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി യു ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും 2026 ല്‍ ഭരണം പിടിക്കും എന്നതില്‍ പ്രതിപക്ഷ നേതാവിനെക്കാള്‍ ഇരട്ടി ആത്മവിശ്വാസം മുസ്ലീം ലീഗിനുണ്ടെന്നും മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കി. യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുകയാണെന്നും കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി നിന്ന് യു.ഡി.എഫിനെ ശക്തിപ്പെടുത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചു വരവിന് വേണ്ടിയുള്ള പ്രയത്‌നത്തിലാണെന്നും മുസ്ലിംലീഗ് […]

Posted inബിസിനസ്സ്

പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണത്തിന്റെ വില 73,200

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,200 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 9,150 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,510 രൂപയാണ്. വെള്ളിവില 123 രൂപയില്‍ തന്നെ തുടരുന്നു. ബുധനാഴ്ച 75,000 കടന്ന് കുതിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ […]

Posted inടെക്നോളജി

വിവോ വി60 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ വിവോ വി60 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 37,000 മുതല്‍ 40,000 രൂപ വരെ വിലയ്ക്ക് വിവോ വി60 ഫൈവ്ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ വിവോ എസ്30-ന്റെ റീബാഡ്ജ് ചെയ്ത പതിപ്പായി വിവോ വി60 അരങ്ങേറുമെന്ന് കിംവദന്തിയുണ്ട്. കൃത്യമാണെങ്കില്‍, 1.5 കെ റെസല്യൂഷനും 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ഫോണില്‍ ഉള്‍പ്പെടുത്തിയേക്കാം. 6,500 എംഎഎച്ച് ബാറ്ററിയായിരിക്കാം ഫോണില്‍ […]

Posted inവിനോദം

‘ഹൃദയപൂര്‍വം’ ചിത്രത്തിലെ ചിരി നിമിഷങ്ങള്‍

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വം’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ കൂടി പുറത്തിറക്കിയിരിക്കുന്നു. ലാഫ്‌സ് ഓണ്‍ സെറ്റ് എന്നാണ് വിഡിയോയ്ക്കു നല്‍കിയിരിക്കുന്ന ടൈറ്റില്‍. മോഹന്‍ലാലിനൊപ്പം മാളവിക മേനോന്‍, സംഗീത് പ്രതാപ്, ജനാര്‍ദനന്‍, ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരെയും വിഡിയോയില്‍ കാണാം. മകനും സംവിധായകനുമായ അഖില്‍ സത്യന്റെ കഥയിലാണ് […]