രാജീവിന്റെ ‘കൃഷണനിയോഗ’ത്തില്‍ അവസാന പാദ കുരുക്ഷേത്രയുദ്ധകാലത്തെയും കാലശേഷത്തെയും കൃഷ്ണന്റെ ധര്‍മ്മവിഷമത്തെയുമാണ് ഊന്നുന്നത്. ഗാന്ധാരിയുടെ തീവ്രദുഃഖവും ശാപവും ആണ് ഇതിന്റെ മര്‍മ്മം. കര്‍ണ്ണന്‍ എന്ന എക്കാലത്തെയും ദുരന്തമഹാവീരനെ കൃഷ്ണന് വിപരീത ദര്‍പ്പണമായി നിര്‍ത്തിക്കൊണ്ടാണ് ആഖ്യാനം. മഹാഭാരതത്തെ ആഴത്തില്‍ വായിച്ച് തന്നെയാണ് ഈ മഹാവികാരവേളയെ എഴുത്തുകാരന്‍ പരിചരിച്ചിരിക്കുന്നത്. യുദ്ധവിശദീകരണങ്ങളും വിവരണങ്ങളുമെല്ലാം ആ മനനത്തിന് സാക്ഷ്യം. എത്ര ഭാരത ഉപാഖ്യാനങ്ങള്‍ വന്നാലും വായനക്കാരില്‍ ആവര്‍ത്തനവൈരസ്യം അനുഭവപ്പെടാതെ അവ ആഴ്ന്നിറങ്ങുന്നു. ‘കൃഷ്ണ നിയോഗം’. രാജീവ് കളരിക്കല്‍. ഗ്രീന്‍ ബുക്‌സ്. വില 104 രൂപ. […]
തലച്ചോറിന് വേഗത്തില്‍ പ്രായമാകുന്നതായി പഠനം
കോവിഡ് ബാധിച്ചാലും ഇല്ലെങ്കിലും മഹാമാരി അനുഭവം തലച്ചോറിനെ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് നയിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. വൈറസ് മാത്രമല്ല, ലോക്ക്ഡൗണിന്റെ സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍ അടക്കം വിവിധ ഘടകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചു എന്നാണ് ഇത് കാണിക്കുന്നതെന്നും നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാമാരിക്ക് മുന്‍പുള്ള തലച്ചോറുകളെ അപേക്ഷിച്ച് മഹാമാരി കാലഘട്ടത്തില്‍ തലച്ചോറുകള്‍ ഏകദേശം 5.5 മാസം വേഗത്തില്‍ പ്രായമായതായും സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. പുരുഷന്മാരിലും പ്രായമായവരിലും ആരോഗ്യക്ഷമത കുറഞ്ഞവരിലും താഴ്ന്ന വിദ്യാഭ്യാസ നിലവാരമുള്ളവരിലും ഈ ആഘാതം […]
ഛത്തീസ്ഗഢിലെ ദുർഗിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചുമത്തിയത് ഗുരുതര കുറ്റങ്ങളെന്ന് സിബിസിഐ നേതൃത്വം
ഛത്തീസ്ഗഢിലെ ദുർഗിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചുമത്തിയത് ഗുരുതര കുറ്റങ്ങളെന്ന് സിബിസിഐ നേതൃത്വം. ആദ്യം മനുഷ്യക്കടത്തിന് മാത്രമാണ് കുറ്റം ചുമത്തിയിരുന്നത്. എന്നാൽ, പിന്നീട് നിർബന്ധിത മതപരിവർത്തനം കൂടി ചുമത്തുകയായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിബിസിഐ സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ, വക്താവ് റോബിൻസൺ റോഡ്രിഗസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വാക്‌സിന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. 9 മുതല്‍ 14 വയസുവരെയാണ് എച്ച്പിവി വാക്‌സിന്‍ ഏറ്റവും ഫലപ്രദം.അതേസമയം 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ നല്‍കാവുന്നതാണ്. വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇത് മുന്നില്‍ കണ്ടാണ് […]
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 28, തിങ്കളാഴ്ച
◾https://dailynewslive.in/ യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കില്‍ രാഷ്ട്രീയവനവാസമെന്ന് വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് ഉറപ്പായും പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും വി.ഡി. സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. വെള്ളാപ്പള്ളിയോട് വെല്ലുവിളിയില്ലെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ◾https://dailynewslive.in/ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകള്‍. സിസ്റ്റര്‍ പ്രീതി ഒന്നാം പ്രതിയും സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയുമാണ്. നിര്‍ബന്ധിത […]
വ്യാപാര കരാർ ഉപയോഗിച്ച് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വ്യാപാര കരാർ ഉപയോഗിച്ച് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെട്ടത് പോലെയാണ് തായ്ലാൻഡ് കംപോഡിയ വിഷയത്തിലും ഇടപെട്ടത്.ഇരു രാജ്യങ്ങളും തമ്മിൽ ആണവയുദ്ധം ഒഴിവാക്കിയത് തന്റെ ഇടപെടൽ കൊണ്ടാണെന്നും, വ്യാപാരബന്ധം നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ ഇത് നേടിയെടുത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.
ധര്‍മസ്ഥലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ എസ്ഐടി
ധര്‍മസ്ഥലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ എസ്ഐടി. ദുരൂഹ മരണങ്ങളുടേയും അജ‍്ഞാത മൃതദേഹങ്ങളുടേയും കണക്കെടുക്കും.നിലവില്‍ ബെൽത്തങ്കാടി എസ്ഐടി ക്യാമ്പിന് കനത്ത സുരക്ഷ ഒരക്കിയിട്ടുണ്ട്.ധർമസ്ഥലയിലെ റിസർവ്ഡ് വനത്തിൽ അടക്കം വിവിധ സ്ഥലങ്ങളിൽ മൃതദേഹം മറവ് ചെയ്തെന്നാണ് സാക്ഷിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാവും അന്വേഷണം വ്യാപിപ്പിക്കുക.
ഫോണ്‍ വിളി വിവാദം അന്വേഷിക്കാൻ നിര്‍ദേശം നല്‍കി കെപിസിസി
ഫോണ്‍ വിളി വിവാദം അന്വേഷിക്കാൻ നിര്‍ദേശം നല്‍കി കെപിസിസി. അന്വേഷണത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ്. ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജി.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വേദനയുള്ള സംഭവമാണ്. ബജ്റങ്ദൾ പ്രവർത്തകർ ആണ് അവരെ ആക്രമിച്ചത്. മത സ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ആണ് ഇങ്ങനെ ഉള്ള പ്രവൃത്തി നടന്നത്. ഇത് ഭരണഘടനക്ക് എതിരായ പ്രവർത്തനം ആണ്. ഏറ്റവും കൂടുതൽ രാഷ്ട്ര നിർമിതിക്ക് സംഭാവന നൽകിയ മതമാണ് ക്രൈസ്തവരുടേത്. അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾ പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്ന് ജോണ്‍ ബ്രിട്ടാസ് എംപി
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്ന് ജോണ്‍ ബ്രിട്ടാസ് എംപി.സിബിസിഐക്ക് എന്ത് സഹായവും നൽകാൻ തയ്യാറാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ല,ക്രൈസ്തവർക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രം എന്നും അദ്ദേഹം പറഞ്ഞു.അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നു മാതാവിന് സ്വർണ്ണ കിരീടം നൽകുന്നു. ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോൾ പുറത്തുവന്നത് എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
