പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം. ജമ്മുകശ്മീരിലെ ശ്രീനഗറിന് സമീപം സുരക്ഷാസേന വധിച്ച മൂന്ന് ഭീകരവാദികളിലൊരാള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത സുലൈമാന്‍ ഷായാണ് എന്ന് സ്ഥിരീകരിച്ചു. ലഷ്‌കറെ തോയ്ബ ഭീകരവാദിയായ സുലൈമാന്‍ ഷാ മുമ്പ് പാക് സൈന്യത്തിലെ കമാന്‍ഡോയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുവില്‍ ഹാഷിം മൂസ എന്നാണ് സുലൈമാന്‍ ഷായെ അറിയപ്പെട്ടിരുന്നത്.
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകി
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകി. റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ഫോറൻസിക് സർജൻ ഡോക്ടർ കെ പ്രസന്നൻ ആണ് മൊഴി നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും രാസ പരിശോധന റിപ്പോർട്ടിലും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്നും ഡോക്ടർ പ്രസന്നൻ മൊഴി നൽകി.പ്രതി ജോളി ജോസഫ് കടലക്കറിയിൽ സയനൈഡ് ചേർത്തു നൽകി റോയ് തോമസിനെ കൊലപ്പെടുത്തി […]
രാത്രി വാർത്തകൾ
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവർത്തനവും നടന്നു എന്ന ആരോപണം ഏറ്റെടുത്താണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികൾ ഉണ്ടാകും. വിഷയത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും വിഷ്ണു ദേവ് സായ്. പെൺകുട്ടികൾ ബസ്തറിൽ നിന്നുള്ളവർ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഛത്തീസ്ഗഢിലെ ദുർഗിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ […]
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവർത്തനവും നടന്നു എന്ന ആരോപണം ഏറ്റെടുത്താണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികൾ ഉണ്ടാകും. വിഷയത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും വിഷ്ണു ദേവ് സായ്. പെൺകുട്ടികൾ ബസ്തറിൽ നിന്നുള്ളവർ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കോട്ടയം പെരുന്നയിൽ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു
കോട്ടയം പെരുന്നയിൽ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറിന് പരിക്കേറ്റു. പെരുന്ന ബസ് സ്റ്റാൻഡിനു സമീപമാണ് അപകടം ഉണ്ടായത്. അമിതവേഗത്തിൽ എത്തിയ ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ചങ്ങനാശ്ശേരി സ്വദേശി നിസാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണ്.
എക്സൈസ് കമ്മീഷണറായി എംആർ അജിത്കുമാറിനെ നിയമിച്ചു
എക്സൈസ് കമ്മീഷണറായി എംആർ അജിത്കുമാറിനെ നിയമിച്ചു. ശബരിമല വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
ബെവ്കോ മദ്യവില്പനയില്‍ 296.09 കോടിയുടെ വര്‍ദ്ധന
പുതിയ സാമ്പത്തിക വര്‍ഷത്തിലും കേരള സ്‌റ്രേറ്റ് ബിവറേജസ് കോര്‍പ്പറേഷന് ബെവ്കോ നല്ല തുടക്കം. ഏപ്രില്‍ ഒന്ന് മുതല്‍ ജൂലായ് 20 വരെയുള്ള കാലയളവില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 296.09 കോടിയുടെ വര്‍ദ്ധനയുണ്ടായി. ബിയറിന്റെ വില്പനയില്‍ മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനേക്കാള്‍ നേരിയ കുറവുണ്ട്. ജൂലായ് 20 വരെ വെയര്‍ഹൗസുകളും ചില്ലറ വില്പനശാലകളും വഴി 6262.38 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 5966.29 കോടിയായിരുന്നു. നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് 5471.42 കോടി […]
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്ത’ ടീസര്‍
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്ത’യുടെ ടീസര്‍ എത്തി. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ദുല്‍ഖറും റാണാ ദഗ്ഗുബട്ടിയും ചേര്‍ന്നാണ്. ആരാധകര്‍ക്കുള്ള ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ സമ്മാനമാണ് കാന്തയുടെ ടീസര്‍. അമ്പതുകളിലെ കഥ പറയുന്ന സിനിമ നായകനും സംവിധായകനും തമ്മിലുള്ള കോണ്‍ഫ്ളിക്റ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോര്‍സെ ആണ്. ചിത്രത്തില്‍ ചന്ദ്രന്‍ എന്ന സിനിമാ നടനായാണ് ദുല്‍ഖര്‍ എത്തന്നത്. തന്നെ താരമാക്കിയ സമുദ്രക്കനിയുടെ സംവിധായകനുമായി ചന്ദ്രന്‍ പിണക്കത്തിലാകുന്നതും […]
‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ ചിത്രത്തിന്റെ ടീസര്‍
ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’യുടെ ടീസര്‍ പുറത്തു വിട്ടു. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ നസ്ലെനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്നത് സൂപ്പര്‍ ഹീറോ കഥാപാത്രത്തെയാണ്. മലയാള സിനിമ ഇതുവരെ കാണാത്തൊരു ചിത്രമാണ് ലോക എന്ന് സൂചിപ്പിക്കുന്നതാണ് ടീസര്‍. ഫാന്റസിയും ആക്ഷനും ഇമോഷനുമെല്ലാം കൂടിച്ചേര്‍ന്നൊരു സിനിമ. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ലോക എന്ന പേരിലുള്ള സൂപ്പര്‍ ഹീറോ […]
രണ്ട് വേരിയന്റുകളില്‍ കൈനറ്റിക് ഇവി
പഴയ നൊസ്റ്റാള്‍ജിക് മോഡലുമായി കാഴ്ച്ചയില്‍ അടുത്തു നില്‍ക്കുന്ന പുതിയ ഇ.വി യുമായി കൈനറ്റിക് ഇന്ത്യയും. കൈനറ്റിക് ഡിഎക്സ് എന്ന പേരില്‍ പുതിയ മോഡല്‍ പുറത്തിറക്കിയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ മത്സരം കടുപ്പിക്കുന്നത്. സാധാരണക്കാരുടെ ബജറ്റിനൊത്ത രീതിയില്‍ 1, 11,499 രൂപയാണ് സ്റ്റാര്‍ട്ടിംഗ് വില. ഡിഎക്സ്, ഡിഎക്സ്പ്ലസ് എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്. കൈനറ്റിക് ഇന്ത്യയുടെ വൈദ്യുത വാഹന സബ്സിഡിയറിയായ കൈനറ്റിക് വാട്ട്സും വോള്‍ട്ട്സ് ലിമിറ്റഡും ചേര്‍ന്നാണ് ഈ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരൊറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് […]
