ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’യുടെ ടീസര്‍ പുറത്തു വിട്ടു. കല്യാണി പ്രിയദര്ശന് ടൈറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ നസ്ലെനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്നത് സൂപ്പര്‍ ഹീറോ കഥാപാത്രത്തെയാണ്. മലയാള സിനിമ ഇതുവരെ കാണാത്തൊരു ചിത്രമാണ് ലോക എന്ന് സൂചിപ്പിക്കുന്നതാണ് ടീസര്‍. ഫാന്റസിയും ആക്ഷനും ഇമോഷനുമെല്ലാം കൂടിച്ചേര്‍ന്നൊരു സിനിമ. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. ലോക എന്ന പേരിലുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. പിന്നാലെ മറ്റ് സിനിമകളും പുറത്തിറങ്ങും. ചിത്രത്തിന്റെ കഥാപശ്ചാത്തലവും മറ്റും ആരാധകര്‍ക്ക് അപ്പോഴും നിഗൂഢമാണ്. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശാന്തി ബാലകൃഷ്ണന്, അരുണ്‍ കുര്യന്, ചന്തു സലീം കുമാര്‍, സാന്‍ഡി മാസ്റ്റര്‍, വിജയരാഘവന്, നിഷാന്ത് സാഗര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അതേസമയം ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ ചിത്രത്തിന്റെ ടീസര്‍
