ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വേദനയുള്ള സംഭവമാണ്. ബജ്റങ്ദൾ പ്രവർത്തകർ ആണ് അവരെ ആക്രമിച്ചത്. മത സ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ആണ് ഇങ്ങനെ ഉള്ള പ്രവൃത്തി നടന്നത്. ഇത് ഭരണഘടനക്ക് എതിരായ പ്രവർത്തനം ആണ്. ഏറ്റവും കൂടുതൽ രാഷ്ട്ര നിർമിതിക്ക് സംഭാവന നൽകിയ മതമാണ് ക്രൈസ്തവരുടേത്. അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾ പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്
