മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വം’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ കൂടി പുറത്തിറക്കിയിരിക്കുന്നു. ലാഫ്‌സ് ഓണ്‍ സെറ്റ് എന്നാണ് വിഡിയോയ്ക്കു നല്‍കിയിരിക്കുന്ന ടൈറ്റില്‍. മോഹന്‍ലാലിനൊപ്പം മാളവിക മേനോന്‍, സംഗീത് പ്രതാപ്, ജനാര്‍ദനന്‍, ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരെയും വിഡിയോയില്‍ കാണാം. മകനും സംവിധായകനുമായ അഖില്‍ സത്യന്റെ കഥയിലാണ് സത്യന്‍ അന്തിക്കാട് സിനിമ അണിയിച്ചൊരുക്കുന്നത്. ടി.പി. സോനു എന്ന നവാഗതന്‍ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങള്‍ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിന്‍ പ്രഭാകര്‍. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിങും നിര്‍വ്വഹിക്കുന്നു.
