സുനില്‍ സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ജയന്‍ പാലയ്ക്കല്‍ എഴുതിയ വരികള്‍ക്ക് റിജോഷ് സംഗീതം പകര്‍ന്ന് സന്നിധാനന്ദന്‍ ആലപിച്ച വായോ വരിക എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും. യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആ കഥയുമായാണ് ‘ഒടിയങ്കം’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ശ്രീജിത്ത് പണിക്കര്‍, നിഷ റിധി, അഞ്ജയ് അനില്‍, ഗോപിനാഥ് രാമന്‍, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക് മുഴക്കുന്ന്, ജയകുമാര്‍ പവിത്രന്‍, ജയന്‍ പാലക്കല്‍ എന്നിവരുടേതാണ് വരികള്‍.
