സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനില്‍ വി നാഗേന്ദ്രന് സംവിധാനം ചെയ്ത ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ ടൈറ്റില്‍ ഗാനം തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രിയപ്പെട്ട നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണകള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് ചെന്നൈയില്‍ പ്രകാശനം ചെയ്തു. പുന്നപ്ര – വയലാര്‍ സമരം ഉള്‍പ്പെടെയുള്ള തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം നല്കിയവരെയും അനുസ്മരിക്കുന്ന ‘വീരവണക്ക’ത്തിലെ ഈ പ്രധാനഗാനം, വി.എസ്സിനോടുള്ള ആദരസൂചകമായിട്ടാണ് ചെന്നൈയില്‍ പുറത്തിറക്കിയത്. തമിഴ്നാട്ടിലെ ദ്രാവിഡ കഴകം പ്രസിഡന്റും പെരിയാറുടെ പിന്‍ഗാമിയുമായ കെ. വീരമണിയാണ് ഗാനം റിലീസ് ചെയ്തത്. ദക്ഷിണേന്ത്യയുടെയും തമിഴ്നാടിന്റെയും ഇതിഹാസ ഗായകന് ടി. എം. സൗന്ദര് രാജന്റെ മകന് ടി.എം.എസ്. സെല്‍വകുമാറിനെ ചലച്ചിത്ര ഗാനലോകത്ത് അവതരിപ്പിക്കുന്ന ഗാനം കൂടിയാണിത്.
വി.എസിന് ആദരമായി ‘വീരവണക്കം’ ടൈറ്റില്‍ ഗാനം
