Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

​ഗോവിന്ദച്ചാമി ജയിൽ ചാടിപ്പോയ സംഭവത്തിൽ സമ​ഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സമ​ഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവർക്കാണ് അന്വേഷണത്തിന്റെ ചുമതല. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട് ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്. സംസ്ഥാന […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 73,280 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 50 രൂപ താഴ്ന്ന് 9,160 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 73,280 രൂപയിലുമാണ് വ്യാപാരം. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,515 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,855 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,775 രൂപയുമാണ് ഇന്ന് […]

Posted inടെക്നോളജി

റെനോ 14 സീരീസുമായി ഓപോ ഇന്ത്യ

ലോകത്തിലാദ്യമായി ഫോര്‍ എന്‍.എം മീഡിയ ടെക് ഡൈമന്‍സിറ്റി 8450 ചിപ്‌സെറ്റ് അവതരിപ്പിക്കുന്ന ഫോണ്‍ എന്ന സവിശേഷതയുമായി റെനോ 14 സീരീസുമായി ഓപോ ഇന്ത്യ. വയര്‍ലെസ് ചാര്‍ജിങ്, 3.5x ടെലിഫോട്ടോ കാമറ എന്നിവയടക്കം ഏറെ പ്രത്യേകതകളുമായാണ് റെനോ14 സീരീസിന്റെ വരവ്. എയറോസ്‌പേസ് ഗ്രേഡ് അലുമിനിയം ഫ്രെയിമുകളാണ് ഈ സീരീസിനുള്ളത്. ഐപി 66, ഐ.പി 68, ഐ.പി 69 സര്‍ട്ടിഫിക്കേഷനോടു കൂടിയ കോര്‍നിങ് ഗോറില്ല ഗ്ലാസ് സെവന്‍ ഐ പൊടിപടലങ്ങളെ തടയാന്‍ ഫലപ്രദമാണെന്നതും 80 ഡിഗ്രി വരെ ചൂടുവെള്ളത്തില്‍നിന്ന് സംരക്ഷണം […]

Posted inവിനോദം

ടൊവിനോ തോമസും ബിജു മേനോനും തെലുങ്കിലേക്ക്

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയിലൂടെ രണ്ട് മലയാള താരങ്ങള്‍ കൂടി തെലുങ്കിലെത്തുകയാണ്. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഡ്രാഗണി’ലൂടെയാണ് ഈ എന്‍ട്രി. മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസും ബിജു മേനോനും ഡ്രാഗണില്‍ അഭിനയിക്കുന്ന കാര്യം പുറത്ത് വിട്ടിരിക്കുന്നത് പൃഥ്വിരാജാണ്. തന്റെ പുതിയ സിനിമ സര്‍സമീനിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പുറത്തു വിട്ടത്. ”ടൊവിനോ അതില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. അതുപോലെ ബിജു […]

Posted inവിനോദം

‘സാഹസം’ സിനിമയിലെ ഗാന വീഡിയോ

നടി ഗൗരി കിഷനും നര്‍ത്തകനും നടനുമായ റംസാന്‍ മുഹമ്മദും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ വിഡിയോ വൈറലാകുന്നു. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ‘സാഹസം’ സിനിമയിലെ ‘സന്തത സഖിയേ’ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരുടെയും ത്രസിപ്പിക്കുന്ന ചുവടുകള്‍. ബിബിന്‍ അശോകിന്റേതാണ് സംഗീതം. വിരഹമാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതനായ താരമാണ് റംസാന്‍ മുഹമ്മദ്. മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ’ത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം ചുവടുവച്ച് താരം കയ്യടി നേടിയിരുന്നു. ’96’ […]

Posted inഓട്ടോമോട്ടീവ്

വില വീണ്ടും വര്‍ദ്ധിപ്പിച്ച് എംജി കോമറ്റ് ഇവി

രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള എംജി കോമറ്റ് ഇവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. 2025 മെയ് മാസത്തിലെ അവസാന വര്‍ദ്ധനവില്‍ എംജി കോമറ്റ് ഇവിയുടെ വില ബാസ് സേവനം അല്ലാത്ത വേരിയന്റിന് മാത്രമേ വര്‍ദ്ധിച്ചിരുന്നുള്ളൂ. എന്നാല്‍, ഇത്തവണ ബാസ് ഉള്ളതും ഇല്ലാത്തതുമായ രണ്ട് ട്രിമ്മുകള്‍ക്കും 15,000 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം, വാടക നിരക്കും കിലോമീറ്ററിന് 0.2 രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. 2025 ജൂലൈ വരെ എല്ലാ വേരിയന്റുകളുടെയും വില നാല് തവണ വര്‍ദ്ധിപ്പിച്ചു. ഇതുവരെയുള്ള ആകെ […]

Posted inപുസ്തകങ്ങൾ

വേനല്‍

ഭൂമിയിലുള്ള സകലര്‍ക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമന്‍കുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവല്‍. സത്യത്തിന്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത. പശുവിനെ നഷ്ടപ്പെട്ട് ഒരാള്‍ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തന്റെ തന്നെ ലോകത്തെയാണ് എന്നതും എവിടെ അലഞ്ഞാണ്. തന്നെത്തന്നെ കണ്ടെത്തുക എന്നതും നോവല്‍ നല്‍കുന്ന വെളിപാടാണ്. മണ്ണിന്റെ മണമുള്ള കൃതി. ‘വേനല്‍’. പി.ത്സല. ഗ്രീന്‍ ബുക്‌സ്. വില 111 രൂപ.  

Posted inആരോഗ്യം

പാനിക്, ആങ്‌സൈറ്റി അറ്റാക്കുകള്‍ ഒന്നല്ല!

ഇന്ന് ഏറ്റവും അധികം കേള്‍ക്കുന്ന രണ്ട് പദമാണ് പാനിക് അറ്റാക്ക്, ആങ്‌സൈറ്റി അറ്റാക്ക്. ഇത് രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ രണ്ടും രണ്ട് അവസ്ഥകളാണ്. ചില സന്ദര്‍ഭങ്ങളില്‍ മാനസികമായി ദുര്‍ബലരോ ഭയപ്പെടുകയോ ചെയ്യുമ്പോഴാണ് ഇവ രണ്ടും നമ്മെ കീഴ്‌പ്പെടുത്തുക. പെട്ടെന്നുള്ള ഭയമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോള്‍ സംഭവിക്കാവുന്ന ശാരീരിക ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് പാനിക് അറ്റാക്ക്. ഇത് പാനിക് ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്നു. പാനിക് അറ്റാക്കുകള്‍ക്ക് വ്യക്തമായ ട്രിഗര്‍ ഉണ്ടാവണമെന്നില്ല. ഇത് ഏതാനും മിനിറ്റുകള്‍ മുതല്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട് ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മാനേജരുടെ വിശദീകരണം തള്ളിയാണ് സ‍ര്‍ക്കാര്‍ നടപടി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി.   കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്  തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട് ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സ‍ര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി തുടർന്ന്  കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി.