നടി ഗൗരി കിഷനും നര്‍ത്തകനും നടനുമായ റംസാന് മുഹമ്മദും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ വിഡിയോ വൈറലാകുന്നു. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ‘സാഹസം’ സിനിമയിലെ ‘സന്തത സഖിയേ’ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരുടെയും ത്രസിപ്പിക്കുന്ന ചുവടുകള്‍. ബിബിന്‍ അശോകിന്റേതാണ് സംഗീതം. വിരഹമാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതനായ താരമാണ് റംസാന് മുഹമ്മദ്. മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ’ത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടില്‍ ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം ചുവടുവച്ച് താരം കയ്യടി നേടിയിരുന്നു. ’96’ എന്ന ജനപ്രിയ ചിത്രത്തിലൂടെയാണ് ഗൗരി കിഷന് മലയാളികളുടെ ഇഷ്ട താരമായി മാറുന്നത്. ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’ എന്ന വെബ് സീരീസിലാണ് മലയാളത്തില്‍ അവസാനമായി ഗൗരി വേഷമിട്ടത്. ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും. ഹ്യൂമര്ആക്ഷന്ത്രില്ലര് ഴോണറിലാണ് ചിത്രം ഒരുക്കുന്നത്.
‘സാഹസം’ സിനിമയിലെ ഗാന വീഡിയോ
