Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാലദ്വീപിൽ ഗംഭീര സ്വീകരണം

60 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി മാലിയിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ മോദിയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മാലദ്വീപിന്‍റെ ഗാർഡ് ഓഫ് ഓണറും നൽകി. മോദിയുടെ ഈ സന്ദർശനം, 2023-ൽ മുയിസു അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ – മാലദ്വീപ് ബന്ധത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഗുണമാകുമെന്നാണ് വ്യക്തമാകുന്നത്. ‘ഇന്ത്യ – മാലദ്വീപ് സൗഹൃദം പുതിയ ഉയരങ്ങൾ കൈവരിക്കും’ എന്നാണ് മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് ഇന്ന് രാവിലെ ജയിൽ ചാടിയെങ്കിലും പിടിക്കപ്പെട്ടത്. ജയിലിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. മോഷണം നടത്തി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അടക്കമുള്ള സംഭവങ്ങളിൽ അത്ഭുതപ്പെടാനില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും, പിടികൂടലും അടക്കമുള്ള സംഭവങ്ങളിൽ അത്ഭുതപ്പെടാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രിക്ക് കീഴിലുള്ള കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂ‍ർണ്ണ പരാജയമാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. വീഴ്ചയുടെ എല്ലാ പരിധികളും ലംഘിക്കുന്നതായി, അതീവ സുരക്ഷയുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്ന കണ്ണൂ‍ർ സെൻട്രൽ ജയിലിൽ നിന്നുള്ള ഈ രക്ഷപ്പെടൽ. കേരളം ച‍ർച്ച ചെയ്ത ഏറ്റവും പ്രമാദമായൊരു കേസിലെ പ്രതി, ജയിലിലെ സുരക്ഷാ മതിൽക്കെട്ടുകൾ എങ്ങനെ നിസ്സാരം മറികടന്നു എന്നത് വലിയൊരു ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഗോവിന്ദച്ചാമി ജയിൽച്ചാട്ടത്തിൽ സുരക്ഷാ വീഴ്ചയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഗോവിന്ദച്ചാമിയെക്കുറിച്ച് എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളുകളിൽ ഒന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 25, വെള്ളിയാഴ്ച

◾https://dailynewslive.in/ സൗമ്യ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ കിണറ്റില്‍ നിന്ന് പിടികൂടി. ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി എഡിജെപി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിവിധ നദികളിൽ ഓറഞ്ച് മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

വിവിധ നദികളിൽ ഓറഞ്ച് മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയ സാധ്യത മുന്നറിയിപ്പിന്‍റെ ഭാഗമായാണ് ഓറഞ്ച് മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിൽ നദികളിൽ ഓറഞ്ചും തിരുവനന്തപുരത്തെ വാമനപുരം, കൊല്ലത്തെ പള്ളിക്കൽ, പത്തനംതിട്ടയിൽ പമ്പ, കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ, ഉപ്പള തുടങ്ങിയ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്, പവന് 73,680 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 9,210 രൂപയായി. പവന്‍ വില 73,680 രൂപയാണ്, കുറഞ്ഞത് 360 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞ് ഗ്രാമിന് 7,555 രൂപയിലെത്തി. വെള്ളിവിലയില്‍ രണ്ടു രൂപയുടെ കുറവുണ്ട്, 123 രൂപ. സമ്മിശ്ര രീതിയിലാണ് ഈ മാസം സ്വര്‍ണത്തിലെ കയറ്റിറക്കങ്ങള്‍. ജൂലൈ മധ്യത്തില്‍ 72,000 രൂപ വരെ പവന് താഴ്ന്ന ശേഷം പടിപടിയായി വില ഉയരുകയായിരുന്നു. […]

Posted inടെക്നോളജി

എഐ മോഡല്‍ അവതരിപ്പിച്ച് ആലിബാബ

എഐ രംഗത്ത് മത്സരം കടുപ്പിച്ച് ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി ആലിബാബ അത്യാധുനിക ഓപ്പണ്‍ സോഴ്സ് എഐ മോഡല്‍ അവതരിപ്പിച്ചു. സോഫ്റ്റ് വെയര്‍ വികസന രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ക്വന്‍3 കോഡര്‍ എന്ന പേരിലാണ് എഐ മോഡല്‍ അവതരിപ്പിച്ചത്. ഇന്നുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും നൂതനമായ എഐ കോഡിങ് മോഡലായാണ് ക്വന്‍3 കോഡര്‍ കമ്പനി അവതരിപ്പിച്ചത്. പുതിയ കോഡുകള്‍ സൃഷ്ടിക്കുന്നതും സങ്കീര്‍ണ്ണമായ കോഡിങ് വര്‍ക്ക്ഫ്ലോകള്‍ കൈകാര്യം ചെയ്യുന്നതും ഇതുവഴി എളുപ്പമാകും.എഐ കോഡിങ് […]

Posted inവിനോദം

മുഴുനീള ആക്ഷന്‍ ചിത്രം ‘വാര്‍2’ ട്രെയിലര്‍

ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘വാര്‍2’ ന്റെ ട്രെയിലര്‍ പുറത്ത്. അയന്‍ മുഖര്‍ജി ഒരുക്കുന്ന സ്‌പൈ ആക്ഷന്‍ ചിത്രമാണ് വാര്‍ 2 .ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. രണ്ട് മിനുറ്റ് മുപ്പത്തിയഞ്ച് സെക്കന്റ് നീണ്ടു നില്‍ക്കുന്ന ട്രെയ്‌ലറില്‍ ആക്ഷനും പ്രണയവും പകയും എല്ലാം നിറഞ്ഞ് നില്‍ക്കുന്നു. രണ്ട് സൈന്യകര്‍ തമ്മിലുള്ള പോരാട്ടമാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. […]

Posted inവിനോദം

‘ഭഭബ’ ചിത്രത്തില്‍ ഗാനരംഗത്ത് തമന്നയും?

ദിലീപ് നായകനായി എത്തുന്ന ‘ഭഭബ’ ചിത്രത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം. ഭയം ഭക്തി ബഹുമാനം എന്ന പൂര്‍ണ പേരുള്ള സിനിമയില്‍ ദിലീപും മോഹന്‍ലാലും തമ്മില്‍ ഒരു ഗാനരംഗം ഉണ്ടെന്ന് അടുത്തിടെ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനും ദിലീപിനും ഒപ്പം ഗാനരംഗത്ത് ആടിത്തകര്‍ക്കാന്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും എത്തുമെന്നാണ് പുതിയ ചര്‍ച്ചകള്‍. ഗാനരംഗത്തിന് മാത്രമായി നാല് കോടി രൂപയാണ് മാറ്റിവച്ചതെന്നും എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രചാരണമുണ്ട്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് […]