എഐ രംഗത്ത് മത്സരം കടുപ്പിച്ച് ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി ആലിബാബ അത്യാധുനിക ഓപ്പണ്‍ സോഴ്സ് എഐ മോഡല്‍ അവതരിപ്പിച്ചു. സോഫ്റ്റ് വെയര്‍ വികസന രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ക്വന്‍3 കോഡര്‍ എന്ന പേരിലാണ് എഐ മോഡല്‍ അവതരിപ്പിച്ചത്. ഇന്നുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും നൂതനമായ എഐ കോഡിങ് മോഡലായാണ് ക്വന്‍3 കോഡര്‍ കമ്പനി അവതരിപ്പിച്ചത്. പുതിയ കോഡുകള്‍ സൃഷ്ടിക്കുന്നതും സങ്കീര്‍ണ്ണമായ കോഡിങ് വര്‍ക്ക്ഫ്ലോകള്‍ കൈകാര്യം ചെയ്യുന്നതും ഇതുവഴി എളുപ്പമാകും.എഐ കോഡിങ് ജോലികളില്‍ ഈ മോഡല്‍ മികച്ചതാണെന്ന് പ്രസ്താവനയില്‍ പറയുന്നു.ആലിബാബ നിര്‍മ്മിച്ച എഐ മോഡലാണ് ക്വന്‍. ഇത് ഒരു 480ബി- പാരാമീറ്റര്‍ മിക്സ്ചര്‍-ഓഫ്-എക്സ്പര്‍ട്ട്സ് മോഡലാണ്. ഈ എഐ മോഡല്‍ 256,000 കോണ്‍ടെക്സ്റ്റുകളെ പിന്തുണയ്ക്കുന്നു. പത്തുലക്ഷം കോണ്ടെക്സ്റ്റിലേക്ക് ഇതിനെ ഉയര്‍ത്താനും സാധിക്കും. ഇതുവരെ ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ മോഡലാണിത് എന്ന് കമ്പനി അവകാശപ്പെടുന്നു. മോഡലിനൊപ്പം, ഏജന്റ് കോഡിങ്ങിനായുള്ള ഒരു കമാന്‍ഡ്-ലൈന്‍ ടൂളും കമ്പനി ഓപ്പണ്‍-സോഴ്സ് ചെയ്യുന്നുണ്ട്.
എഐ മോഡല്‍ അവതരിപ്പിച്ച് ആലിബാബ
