സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 9,210 രൂപയായി. പവന് വില 73,680 രൂപയാണ്, കുറഞ്ഞത് 360 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞ് ഗ്രാമിന് 7,555 രൂപയിലെത്തി. വെള്ളിവിലയില്‍ രണ്ടു രൂപയുടെ കുറവുണ്ട്, 123 രൂപ. സമ്മിശ്ര രീതിയിലാണ് ഈ മാസം സ്വര്‍ണത്തിലെ കയറ്റിറക്കങ്ങള്‍. ജൂലൈ മധ്യത്തില്‍ 72,000 രൂപ വരെ പവന് താഴ്ന്ന ശേഷം പടിപടിയായി വില ഉയരുകയായിരുന്നു. ജൂലൈ 23ന് 75,000 രൂപയ്ക്കു മുകളില്‍ പവന് ഉയര്‍ന്ന ശേഷം വീണ്ടും താഴ്ച്ചയുടെ സൂചനകള്‍ നല്‍കിയത്. യു.എസില്‍ ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവലിന്റെ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസം സ്വര്‍ണം വലിയതോതില്‍ ഉയരാന്‍ കാരണമായത്. ആഗോള തലത്തില്‍ വ്യാപാര കരാറുകള്‍ ഒപ്പിടുന്നതും സ്വര്‍ണവിലയെ വരും ദിവസങ്ങളില്‍ സ്വാധീനിക്കും. ഓഗസ്റ്റ് പകുതി മുതല്‍ സംസ്ഥാനത്ത് വിവാഹ സീസണ് തുടങ്ങുകയാണ്. മുന്‍കൂര്‍ ബുക്കിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ജുവലറികള്‍ സജീവമാണ്. ഇന്ന് ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 79,750 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്, പവന് 73,680 രൂപ!
