ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ജയിലിനകത്ത് നിന്നും സഹായം ലഭിച്ചെന്ന് സംശയം. ഇയാൾ കഴിഞ്ഞിരുന്ന സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച നിലയിലാണ് കണ്ടെത്തിയത് ഇതിലൂടെ ഊർന്നാണ് പുറത്തേക്ക് ഇറങ്ങിയതെന്ന് വ്യക്തമാണ് ഇത് മുറിക്കാൻ എവിടെ നിന്നും ആയുധം ലഭിച്ചു ആര് ആയുധമെത്തിച്ചു തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തതയായിട്ടില്ല. 1:15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്. രാവിലെ 5 മണിക്കാണ് ജയിൽ അധികൃതർക്ക് ഒരാൾ ജയിൽ ചാടിയതെന്നാണ് വിവരം മനസിലാകുന്നത്. ട്രെയിനി ജയിൽ […]
ഗോവിന്ദചാമി പിടിയിൽ
ഗോവിന്ദചാമി പിടിയിലായി. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പുലർച്ചെ ഇയാൾ ജയിൽ ചാടിയത്.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 25, വെള്ളിയാഴ്ച
◾https://dailynewslive.in/ ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ കരാറില്‍ ഒപ്പുവെച്ചത്. ‘ചരിത്രപരമായ ദിവസമെന്നും ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണിതെന്നും മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഗുണംചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറും പറഞ്ഞു. ◾https://dailynewslive.in/ ഇന്ത്യ-യുകെ വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും ഉഭയകക്ഷി വ്യാപാരംവഴി പ്രതിവര്‍ഷം 3400 കോടി ഡോളറിന്റെ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷ. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യ ഒപ്പുവെച്ച ഏറ്റവും […]
ഇന്ത്യയും യുകെയും തമ്മിൽ ഒപ്പുവച്ച പുതിയ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി വിപണിക്ക് കാര്യമായ ഗുണം ചെയ്യും
ഇന്ത്യയും യുകെയും തമ്മിൽ ഒപ്പുവച്ച പുതിയ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി വിപണിക്ക് കാര്യമായ ഗുണം ചെയ്യും. ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ. രാസവസ്തുക്കൾ, നിർമ്മാണങ്ങൾ മുതൽ ഫാർമസ്യൂട്ടിക്കൽസ്, സോഫ്റ്റ്‌വെയർ സേവനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് തീരുവ നൽകേണ്ടതില്ല. അതേസമയം, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ചോക്ലേറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ യുകെ ഇറക്കുമതികൾക്ക് ഇന്ത്യയിൽ ഇനി വില കുറയുകയും ചെയ്യും.
ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പുകഞ്ഞ് പാർലമെൻറ്
ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പുകഞ്ഞ് പാർലമെൻറ്. ചർച്ച വേണമെന്ന ആവശ്യം തള്ളിയതിലെ പ്രതിഷേധത്തിൽ സ്തംഭിച്ച ലോക്സഭ രണ്ട് മണി വരെ നിർത്തിവച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. ജഗദീപ് ധൻകറിൻറെ രാജിയിൽ ചർച്ചയില്ലെന്ന സർക്കാർ നിലപാട് രാജ്യസഭയിൽ ഉപാധ്യക്ഷൻ വ്യക്തമാക്കി.
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഫോറൻസിക് ഫലം ഇന്നും ലഭിച്ചിട്ടില്ല. വാരാന്ത്യ അവധി കഴിഞ്ഞ് തുടർ നടപടികൾ തീരാൻ തിങ്കളാഴ്ച ആയേക്കും എന്നാണ് വിവരം. മൃതദേഹത്തിലെ പാടുകൾ വിശദമായി പരിശോധിക്കും. മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉജ്ജ്വല സമരപാരമ്പര്യത്തിൻ്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദനെന്ന് യോഗം അനുശോചിച്ചു. ദേശീയ സ്വാതന്ത്ര്യ സമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കി നിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്‌തമിച്ചതെന്നും അനുശോചന യോഗത്തെ കുറിച്ചുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർ തലത്തിൽ വൻ അഴിച്ചു പണിയുമായി സർക്കാർ
സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർ തലത്തിൽ വൻ അഴിച്ചു പണിയുമായി സർക്കാർ. ഇഡി ഉദ്യോഗസ്ഥനെ അഴിമതി കേസിൽ കുരുക്കിയ എസ് ശശിധരനെ വിജിലൻസിൽ നിന്നും പോലീസ് അക്കാദമിയിലേക്ക് മാറ്റി. പോക്സോ കേസ് വിവാദത്തിൽപെട്ട പത്തനംതിട്ട എസ്‌പിക്ക് സുപ്രധാന ചുമതലയും നൽകി.പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഐജി ആയാണ് നിയമിച്ചത്. പകരം ആർ ആനന്ദ് പത്തനംതിട്ട എസ്പി ആകും. കൊല്ലം റൂറൽ പോലീസ് സൂപ്രണ്ട് സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. പകരം വിഷ്ണുപ്രദീപ് […]
നാളെ അവധി
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്നും കളക്ടര്‍ അറിയിച്ചു.വരും ദിവസങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന ഐഎംഡിയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ, ഇടുക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (25.07.2025) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം.
രാത്രി വാർത്തകൾ
വരും ദിവസങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന ഐഎംഡിയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ, ഇടുക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (25.07.2025) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം. സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് […]
