ഇന്ത്യയും യുകെയും തമ്മിൽ ഒപ്പുവച്ച പുതിയ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി വിപണിക്ക് കാര്യമായ ഗുണം ചെയ്യും. ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ. രാസവസ്തുക്കൾ, നിർമ്മാണങ്ങൾ മുതൽ ഫാർമസ്യൂട്ടിക്കൽസ്, സോഫ്റ്റ്വെയർ സേവനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് തീരുവ നൽകേണ്ടതില്ല. അതേസമയം, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ചോക്ലേറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ യുകെ ഇറക്കുമതികൾക്ക് ഇന്ത്യയിൽ ഇനി വില കുറയുകയും ചെയ്യും.
ഇന്ത്യയും യുകെയും തമ്മിൽ ഒപ്പുവച്ച പുതിയ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി വിപണിക്ക് കാര്യമായ ഗുണം ചെയ്യും
