ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ജയിലിനകത്ത് നിന്നും സഹായം ലഭിച്ചെന്ന് സംശയം. ഇയാൾ കഴിഞ്ഞിരുന്ന സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച നിലയിലാണ് കണ്ടെത്തിയത് ഇതിലൂടെ ഊർന്നാണ് പുറത്തേക്ക് ഇറങ്ങിയതെന്ന് വ്യക്തമാണ് ഇത് മുറിക്കാൻ എവിടെ നിന്നും ആയുധം ലഭിച്ചു ആര് ആയുധമെത്തിച്ചു തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തതയായിട്ടില്ല. 1:15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്. രാവിലെ 5 മണിക്കാണ് ജയിൽ അധികൃതർക്ക് ഒരാൾ ജയിൽ ചാടിയതെന്നാണ് വിവരം മനസിലാകുന്നത്. ട്രെയിനി ജയിൽ ഉദ്യോഗസ്ഥർ പുറത്തേക്ക് പോകുമ്പോൾ മതിലിൽ തുണി കാണുകയും, ജയിൽ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സെല്ലിൽ പ്രതിയില്ലെന്നുറപ്പിച്ചതോടെ ജയിൽ വളപ്പിൽ മുഴുവൻ പരിശോധന നടത്തി. 7.10 നാണ് കണ്ണൂർ ടൌൺ പോലീസിന് വിവരം ലഭിക്കുന്നത്.
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ജയിലിനകത്ത് നിന്നും സഹായം ലഭിച്ചെന്ന് സംശയം
