ബജാജ് ഓട്ടോയുടെ ഇലക്ട്രിക് വാഹന നിര്‍മാണം അടുത്ത മാസം പൂര്‍ണമായും നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നുള്ള റെയര്‍ എര്‍ത്ത്മാഗ്‌നറ്റുകളുടെ വരവ് നിലച്ചതിനെ തുടര്‍ന്ന് ഈ മാസം ഉത്പാദനം പാതിയായി കുറഞ്ഞിരുന്നു. മാഗ്‌നറ്റ് ലഭ്യത ഉറപ്പാക്കാന്‍ സാധിക്കാത്തതോടെ ഓഗസ്റ്റില്‍ ഒട്ടും ഉത്പാദനം നടക്കില്ലെന്നാണ് കമ്പനി പറയുന്നത്. ഉത്സവകാലം അടുത്തതോടെ വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടാകുന്ന സമയത്താണ് മാഗ്‌നറ്റ് ദൗര്‍ബല്യം മൂലം നിര്‍മാണം നിലയക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പ്പനയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് നിലവില്‍ ബജാജ് ഓട്ടോ. ജൂണ്‍ വരെ നിര്‍മാണം നടത്താനുള്ള റെയര്‍ എര്‍ത്ത് മാഗ്‌നറ്റ്സ് മാത്രമാണ് കൈവശമുള്ളതെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തിമാക്കിയിരുന്നവെങ്കിലും ജൂലൈയില്‍ പകുതിയോളം ഉത്പാദനം നടത്താന്‍ കമ്പനിക്ക് സാധിച്ചു. വലിയ നഗരങ്ങളില്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന കൂടുതലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ധാരാളം നിക്ഷേപം നടത്തിയിട്ടുള്ള ചെറുകിട വിതരണക്കാരെയും ഡീലര്‍മാരെയും ഇത് വലിയ തോതില്‍ ബാധിച്ചേക്കാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 540 ടണ്‍ മാഗ്‌നറ്റ് ഇറക്കുമതി ചെയ്തതില്‍ 80% ത്തിലധികവും ചൈനയില്‍ നിന്നായിരുന്നു.
