കമ്മ്യൂണിസ്റ്റാണെന്ന ഒറ്റക്കാരണത്താല്‍ മണിയന്‍ തറവാട്ടില്‍ നിന്നു ബഹിഷ്‌കൃതനാകുന്നു; ബാരക്കില്‍ നിന്നു തിരസ്‌കൃതനാകുന്നു. ഇന്‍ക്വിലാബിന്റെ ഗീതങ്ങള്‍ ഒരു സ്വപ്ന ജീവിയായ സഖാവിനു നല്‍കിയ പാഥേയമാണ് ഈ നിണച്ചാലില്‍ തട്ടിക്കമിഴ്ന്നുകിടക്കുന്നത്. സംഗീതമാകുംമുമ്പേ കഴുത്തറുക്കപ്പെട്ട വാക്കുകള്‍, ദുര വിഴുങ്ങിയ ചൂഷിതവര്‍ഗ ബൈബിള്‍, ചക്രവാളങ്ങളില്‍ പ്രതിധ്വനിക്കാത്ത സമര കാഹളങ്ങള്‍ ഒക്കെ ഈ കല്‍ത്തറയില്‍ വിഷാദനിഴല്‍ വീഴ്ത്തുന്നു. ‘ദൈവക്കല്ലുകള്‍’. ടി.കെ. ഗംഗാധരന്‍. എച്ച് & സി ബുക്‌സ്. വില 180 രൂപ.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പപ്പായ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച പഴങ്ങളില്‍ ഒന്നാം സ്ഥാനം പപ്പായയ്ക്കാണ്. മറ്റ് പഴങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ നാരുകള്‍, ദഹന എന്‍സൈമുകള്‍, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകഗുണങ്ങള്‍ പപ്പായയില്‍ ധാരാളമുണ്ട്. പപ്പായ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കും. പപ്പായയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ദഹന പിന്തുണ നല്‍കുന്നതാണ്. ലയിക്കുന്ന നാരുകള്‍ ഗുണം ചെയ്യുന്ന കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കുകയും ദഹനനാളത്തിന് ആശ്വാസം നല്‍കുന്ന വിധത്തില്‍ ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 18, വ്യാഴാഴ്ച
◾https://dailynewslive.in/ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട്് കൊള്ളക്കാരെ ഗ്യാനേഷ്‌കുമാര്‍ സംരക്ഷിക്കുന്നുവെന്നാണ് രാഹുല്‍ ഉയര്‍ത്തുന്ന ആരോപണം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണെന്നും വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുല്‍ ഗാന്ധി തെളിവുകള്‍ സഹിതം ആരോപിച്ചു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ […]
ഫോബ്സ് റിയല്‍ടൈം പട്ടികയില്‍ വീണ്ടും യൂസഫലി
ലോകസമ്പന്നരുടെ ഫോബ്സ് റിയല്‍ടൈം പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. ഫോബ്സിന്റെ കണക്കുപ്രകാരം7 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് (ഏകദേശം 58,100 കോടി രൂപ) എം. എ യൂസഫലിക്കുള്ളത്. പട്ടികയില്‍ 547-ാം സ്ഥാനത്താണ് അദ്ദേഹം. കഴിഞ്ഞയാഴ്ച (സെപ്റ്റംബര്‍ 10) യൂസഫലിയെ മറികടന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് മലയാളി സമ്പന്നരില്‍ ഒന്നാമത് എത്തിയിരുന്നു. അന്ന് ജോയ് ആലൂക്കാസിന്റെ ആസ്തി 6.4 ബില്യണ്‍ ഡോളറും എം.എ യൂസഫലിയുടെ ആസ്തി […]
ജിമെയില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍
ലോകത്ത് ജിമെയില്‍ ഉപയോഗിക്കുന്ന 180 കോടി ആളുകള്‍ക്കും ഗൂഗിള്‍ പുതിയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്ന പേരിലുള്ള സൈബര്‍ ആക്രണത്തെക്കുറിച്ചാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. എഐ സിസ്റ്റങ്ങളെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൊന്നാണ് ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്നാണ് ഗൂഗിള്‍ പറയുന്നത്. എഐ പ്രോംപ്റ്റിലേക്ക് അപകടകാരികളായ കമാന്‍ഡുകള്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ- മെയിലുകളിലും ഡോക്യുമെന്റുകളിലും കലന്‍ഡര്‍ ഇന്‍വൈറ്റുകളിലും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ചോരാന്‍ കാരണമാവുന്നുവെന്നാണ് ഗൂഗൂഗിളിന്റെ മുന്നറിയിപ്പ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ […]
‘ലോക’യിലെ ‘ക്വീന്‍ ഓഫ് ദ നൈറ്റ്’ എന്ന ഗാനം
‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യിലെ ‘ക്വീന്‍ ഓഫ് ദ നൈറ്റ്’ എന്ന ഗാനം പുറത്ത്. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. ജേക്‌സ് ബിജോയ് ഈണം നല്‍കിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. ഇംഗ്ലിഷില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വിഡിയോ ഉള്‍പ്പെടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ […]
മുഹ്‌സിന്‍ ചിത്രത്തില്‍ ടൊവീനോയും നസ്രിയയും
മുഹ്‌സിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവീനോയുടെ നായികയായി നസ്രിയ എത്തുന്നു. മുഹ്‌സിനും സക്കരിയയും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിലേക്ക് കാസ്റ്റിങ് കോള്‍ നടത്തുന്ന വിവരം മുഹ്‌സിന്‍ പരാരി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുഹ്‌സിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. ടൊവീനോയെ നായകനാക്കി മുഹ്‌സിന്‍ പരാരി ഒരുക്കുന്ന’തന്ത വൈബ് ഹൈബ്രിഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ വര്‍ഷമാദ്യം പുറത്തുവിട്ടിരുന്നു. ഈ ചിത്രം തന്നെയാണോ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് എന്ന് വ്യക്തമല്ല. ‘കെഎല്‍ 10 പത്ത്’ എന്ന ചിത്രമാണ് […]
ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ഹോണ്ട
ഹോണ്ട ആദ്യത്തെ സ്‌പോര്‍ട്‌സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ഡബ്‌ളിയുഎന്‍ 7 എന്ന് പേരിട്ടിരിക്കുന്ന ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വില്‍പ്പനയ്ക്കെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ ഏകദേശം 130 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ചാണ് ഹോണ്ട അവകാശപ്പെടുന്നത്. കൂടാതെ 30 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ടോപ്പ്-അപ്പ് ചാര്‍ജ് കൈവരിക്കാനും കഴിയും. 6 കെവിഎ ചാര്‍ജറിന്റെ സഹായത്തോടെ, മോട്ടോര്‍സൈക്കിളിന് മൂന്ന് മണിക്കൂറിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് ഫുള്‍ ചാര്‍ജ് കൈവരിക്കാന്‍ കഴിയും. പവര്‍ട്രെയിനിന്റെ കാര്യത്തില്‍, ഇതിന് 18 […]
കരിങ്കാളിച്ചാത്തന്‍
സര്‍വചരാചരങ്ങളും ദൈവങ്ങളും തമ്മാമ്മില്‍ മിണ്ടുകയും പറയുകയും സ്‌നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന കീഴാളലോകത്തിന്റെ കഥ പറയുകയാണിവിടെ. നമ്പോലനും മുഹാമിയും ചിത്തനും ചെമ്മരത്തിയും മാരിപ്പെങ്ങളും ഉറുവാടനും സുന്ദരിയും അപ്പുണ്ണിയും കോരപ്പുണ്ണിയും ഇട്ടപ്പനും നെട്ടപ്പനും പര്‍ജീത്തും സീരാമച്ചനും ഗീതമ്പട്ട്യാരും കണിയാനും പ്രഭാകരച്ചനും തൈരുച്ചനും കരിങ്കാളിയും മൂക്കാഞ്ചാത്തനും മാടനും മറുതയും മലവായിയും മുത്തപ്പനും കണ്ണന്‍ മീനുകളും പുളാനുകളും ചീളക്കടുക്കളും ആമകളും നായ്ക്കളും തെങ്ങുകളും പൂക്കൈതകളും കാറ്റും തോടും നക്ഷത്രങ്ങളും തമ്മിലുള്ള പായാരങ്ങളിലൂടെ പടര്‍ന്നേറുന്ന നോവല്‍. ‘കരിങ്കാളിച്ചാത്തന്‍’. മനോഹരന്‍ വി. പേരകം. എച്ച് & […]
സമയക്രമം പാലിച്ച് ഓരോ തരം നട്‌സും കഴിക്കാം
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ പവര്‍ഹൗസ് ആണ് നട്സ്. നട്സ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ശരീരഭാരം നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ഇവയുടെ ആരോഗ്യഗുണങ്ങള്‍ പരമാവധി ലഭ്യമാക്കാന്‍, ഓരോ തരം നട്‌സ് കഴിക്കുന്നതിനും പ്രത്യേക സമയക്രമം പാലിക്കേണ്ടതുണ്ട്. ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് വളരെ മികച്ചതാണ്. രാവിലെ കുതിര്‍ത്ത ബദാം കഴിക്കുന്നത് അവയില്‍ അടങ്ങിയ വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും തലച്ചോറിന്റെ […]
