◾https://dailynewslive.in/ രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുമോ? എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം വിളിച്ചതോടെയാണ് ഈ ചോദ്യം ഉയരുന്നത്. വോട്ട് ചോരിയിലെ തുടര്‍ ക്രമക്കേടുകള്‍ വൈകാതെ പുറത്ത് വിടുമെന്നും, ഹൈഡ്രജന്‍ ബോംബായിരിക്കുമെന്നും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു. ആ വിവരങ്ങള്‍ പുറത്ത് വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. ◾https://dailynewslive.in/ വ്യക്തതയും വായനാക്ഷമതയും […]
ഗാസയിലെ യുദ്ധം രണ്ടു വർഷം പൂർത്തിയാകാൻ 20 ദിവസം മാത്രം ശേഷിക്കേ കരയാക്രമണമാരംഭിച്ച് ഇസ്രയേൽ
ഗാസയിലെ യുദ്ധം രണ്ടു വർഷം പൂർത്തിയാകാൻ 20 ദിവസം മാത്രം ശേഷിക്കേ കരയാക്രമണമാരംഭിച്ച് ഇസ്രയേൽ. യുദ്ധം ആരംഭിച്ച് ഇതിനകം 64964 പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. 165312 പേർക്ക് പരിക്കേറ്റു. നിരവധി പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
ധര്‍മ്മസ്ഥലയില്‍ നിന്ന് ഒമ്പത് മൃതദേഹാവശിഷ്ടങ്ങൾ എസ്ഐടി കണ്ടെത്തിയതായി യൂട്യൂബര്‍ മനാഫ്
ധര്‍മ്മസ്ഥലയില്‍ നിന്ന് ഒമ്പത് മൃതദേഹാവശിഷ്ടങ്ങൾ എസ്ഐടി കണ്ടെത്തിയതായി യൂട്യൂബര്‍ മനാഫ്. കുട്ടിയുടെയും സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ബംഗലെഗുഡേ വനമേഖലയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്, ഇനിയും അസ്ഥികൾ കണ്ടെത്തും. ഉന്നയിച്ചകാര്യങ്ങളെല്ലാം സത്യമായി വരും. ഇപ്പോഴും തനിക്കെതിരെ വധഭീഷണിയുണ്ട്. പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നും മനാഫ് പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വയനാട് സന്ദർശിക്കും
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വയനാട് സന്ദർശിക്കും. രാഹുൽ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ചയാണ് സോണിയാഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയാഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം.
ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി
ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
രാത്രി വാർത്തകൾ
രാത്രി വാർത്തകൾ ശബരിമല സ്വർണപ്പാളിയിലെ തൂക്കം വ്യത്യാസം ഭരണപരമായ വീഴച്ചയെന്ന് ഹൈകോടതി. 2019 ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു. സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ […]
യെസ് ബാങ്കിലെ നിക്ഷേപം വിറ്റൊഴിവാക്കി എസ്ബിഐ
പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിലെ നിക്ഷേപത്തിന്റെ പകുതിയിലധികം വിറ്റൊഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്‍പറേഷനാണ് 8,889 കോടി രൂപയ്ക്ക് ഈ ഓഹരികള്‍ വാങ്ങിയത്. എസ്.ബി.ഐയുടെ കൈവശമുണ്ടായിരുന്ന 13.18 ശതമാനം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 4.13 ബില്യണ്‍ ഇക്വിറ്റി ഓഹരികളാണ് ഓഹരിയൊന്നിന് 21.50 രൂപയ്ക്ക് ജാപ്പനീസ് ധനകാര്യ സ്ഥാപനം വാങ്ങിയത്. ഇനി എസ്.ബി.ഐയുടെ കൈവശമുള്ളത് 10.8 ശതമാനം ഓഹരികളാണ്. ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ മേഖലയില്‍ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്‍പറേഷന്റെ ഏറ്റവും […]
‘മാര്‍ക്കോ’യുടെ രണ്ടാം ഭാഗത്തില്‍ യഷ് എത്തുമോ?
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ ആക്ഷന്‍ ചിത്രം ‘മാര്‍ക്കോ’യുടെ രണ്ടാം ഭാഗം എത്തുന്നു. ‘ലോര്‍ഡ് മാര്‍ക്കോ’ എന്ന പേരിലാണ് ചിത്രം ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍. ലോര്‍ഡ് മാര്‍ക്കോയില്‍ നായകനായി സൂപ്പര്‍ താരം യഷ് എത്തുമോ എന്ന സംശയത്തിലാണ് ആരാധകര്‍. ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍ ‘# Y’ എന്നാണ് കുറിച്ചിരിക്കുന്നത്. ഇത് യഷ് ആണോ എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയാണ് […]
നീരജ് ഗായ്വാന്‍ ചിത്രം ‘ഹോംബൗണ്ട്’ ട്രെയ്ലര്‍
2015 ല്‍ പുറത്തിറങ്ങി, ഏറെ പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ‘മാസാന്‍’ എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്വാന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ഹോംബൗണ്ട്’ ട്രെയ്ലര്‍ പുറത്ത്. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാന്‍വി കപൂര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം 2025 ലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. സെപ്റ്റംബര്‍ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നോര്‍ത്തിന്ത്യയില്‍ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കള്‍ […]
പുതിയ കാര്‍ അവതരിപ്പിക്കാന്‍ സിട്രോണ്‍
പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍ കൂപ്പെ എസ് യുവി സെഗ്മെന്റില്‍ പുതിയ കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ബസാള്‍ട്ട് എക്സ് രീതിയില്‍ എയര്‍ക്രോസിന്റെ ഒരു വേരിയന്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. എയര്‍ക്രോസ് എക്‌സിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടു. 11,000 രൂപ ടോക്കണ്‍ തുക നല്‍കി പുതിയ കാര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ബസാള്‍ട്ട് എക്‌സിന്റെ അതേ അപ്‌ഡേറ്റുകള്‍ എയര്‍ക്രോസ് എക്‌സില്‍ വരും. പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ […]
