Posted inപുസ്തകങ്ങൾ

മ്യൂസിയം

ചരിത്രം ചിലപ്പോഴെല്ലാം അതിന്റെ മരിച്ച കണ്‍പോളകള്‍ വര്‍ത്തമാനത്തിലേക്കു തുറക്കാറുണ്ട് – ചിലര്‍ക്കു മാത്രം കാണാന്‍ വേണ്ടി, വര്‍ത്തമാനത്തിന്റെ ആസന്ന മരണവേളകളിലും ചിലപ്പോള്‍ അങ്ങനെ സംഭവിക്കാം – ചിലര്‍ക്കുമാത്രം ചരിത്രം അറിയാന്‍ വേണ്ടി. ഒരു മ്യൂസിയം കാവല്‍ക്കാരന്‍ മൂര്‍ത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതില്‍ക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്ഥയുടെ ആവര്‍ത്തിത ചരിത്രം മൂടല്‍മഞ്ഞില്‍ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നു. ‘മ്യൂസിയം’. ഇ. സന്തോഷ്‌കുമാര്‍. എച്ച് & സി ബുക്‌സ്. വില 110 രൂപ.  

Posted inആരോഗ്യം

ഈ വിറ്റാമിനുകളുടെ കുറവ് കാന്‍സര്‍ സാധ്യത കൂട്ടും

കാന്‍സറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകള്‍ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ പ്രധാനം വിറ്റാമിന്‍ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം തുടങ്ങിയവ വിറ്റാമിന്‍ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും വേദന, പേശിവലിവ്, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയൊക്കെ വിറ്റാമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാവാം. സൂര്യരശ്മികളാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അടിയന്തിര പ്രമേയത്തില്‍ മറുപടി പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

അമീബിക് മസ്തിഷ്ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തില്‍ മറുപടി പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അമീബിക്ക് മസ്തിഷ്ക ജ്വരം അപൂര്‍വ്വ രോഗമാണ് എല്ലാ ജലാശയത്തിലും അമീബ സാധ്യതയുണ്ട് കൃത്യമായ സമയത്ത് രോഗം കണ്ടെത്താനും ചികിത്സ നല്‍കാനും കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2024 ല്‍ അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കുന്നതിനായി കൃത്യമായ ഗൈഡ് ലൈന്‍ നിര്‍മ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു എന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി.കേരളം ആരോഗ്യ മേഖലയില്‍ അമേരിക്കന്‍ ഐക്യനാടുകളേക്കാൾ മുന്നിലാണെന്നും കേരളം പോലൊരു സംസ്ഥാനത്തിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്നും നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

വിവിധ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിലും നാളെ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 17, ബുധനാഴ്ച

◾https://dailynewslive.in/ ശബരിമലയില്‍ നടക്കുന്നത് നമ്പര്‍ വണ്‍ തട്ടിപ്പോ? അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയിലെ സ്വര്‍ണ്ണപാളികളുടെ ഭാരത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചാണ് വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. 2019ല്‍ സ്വര്‍ണപാളികള്‍ എടുത്തു കൊണ്ട് പോയപ്പോള്‍ 42 കിലോ ഉണ്ടായിരുന്നുവെന്നും തിരികെ കൊണ്ട് വന്നപ്പോള്‍ ഭാരം കുറഞ്ഞതായി കാണുന്നുവെന്നും നാല് കിലോ കുറഞ്ഞത് എങ്ങനെ എന്നും കോടതി ചോദിച്ചു. വിചിത്രമായ കാര്യമാണിതെന്നും കോടതി നിരീക്ഷിച്ചു. ◾https://dailynewslive.in/ ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ വ്യക്തമാക്കി. ഇവ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീർക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. കുടിശ്ശിക തീർക്കാനായി കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചു. 50 കോടി രൂപയാണ് കെഎംഎസ്‍സിഎല്ലിന് അനുവദിച്ചത്. എന്നാൽ, 2024 ഫെബ്രുവരി മുതൽ 25 മാർച്ച് വരെയുള്ള തുക ലഭിക്കാതെ സമരം നിർത്തില്ലെന്നാണ് വിതരണക്കാരുടെ നിലപാട്. […]

Posted inടെക്നോളജി

ചാറ്റ് എളുപ്പമാക്കാന്‍ ത്രെഡ് മറുപടിയുമായി വാട്സ്ആപ്പ്

ചാറ്റിങ് കൂടുതല്‍ എളുപ്പമാക്കാന്‍ വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. മെസേജ് റിപ്ലേകള്‍ ത്രെഡ് ചെയ്ത സംഭാഷണങ്ങളാക്കി ക്രമീകരിക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താക്കളുടെ ആശയവിനിമയം എളുപ്പമാക്കുന്നതിനും ഒരു പ്രത്യേക വിഷയത്തില്‍ കേന്ദ്രീകരിച്ചുള്ള സന്ദേശങ്ങള്‍ അയ്ക്കുന്നതും കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഫീച്ചര്‍. ഇത്തരത്തില്‍ ത്രെഡ് ചെയ്ത് സംഭാഷണങ്ങള്‍ നടത്താന്‍ കഴിയുന്ന ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് വാട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പില്‍ ലഭ്യമാണ്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഉപയോക്താക്കള്‍ നല്‍കുന്ന മറുപടികള്‍ […]

Posted inബിസിനസ്സ്

ഭാവിയില്‍ യുപിഐയും എടിഎം പോലെ ഉപയോഗിക്കാം

യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തുടനീളമുള്ള 20 ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി യുപിഐ വഴി 10,000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് കടയില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് പോലെ ലളിതമാകും. ഉപയോക്താക്കള്‍ അവരുടെ ഇഷ്ടപ്പെട്ട യുപിഐ ആപ്പ് തുറന്ന് ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. […]

Posted inവിനോദം

നരേന്ദ്രമോദിയുടെ ബയോപിക്കില്‍ ഉണ്ണി മുകുന്ദന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ആണ് സിനിമയൊരുക്കുന്നത്. ഉണ്ണി മുകുന്ദനെ ടാഗ് ചെയ്തുകൊണ്ടാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് മോദിയുടെ ബയോപിക് പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാ വന്ദേ: ദ ആന്തം ഓഫ് എ മദര്‍’ എന്നാണ് സിനിമയുടെ പേര്. കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നത് വരെയുള്ള മോദിയുടെ ജീവിതമാണ് സിനിമ പറയുന്നതെന്നാണ് വെറൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മോദിയും അമ്മയും തമ്മിലുള്ള ബന്ധത്തില്‍ ഊന്നിയാകും സിനിമ കഥ […]

Posted inവിനോദം

മമ്മൂട്ടിയെ നായകനായെത്തിയ ‘സാമ്രാജ്യം’ റീറിലീസിന്

മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ ‘സാമ്രാജ്യം’ 4 കെ, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവില്‍ വീണ്ടുമെത്തുന്നു. ഈ മാസം 19 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ആരിഫാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസ്സന്‍ നിര്‍മ്മിച്ച ചിത്രം റിലീസ് സമയത്ത് വലിയ വിജയം നേടിയ ഒന്നാണ്. വിജയം എന്നതിനൊപ്പം ഏറെ സ്‌റ്റൈലിഷ് ആയി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രവുമായിരുന്നു സാമ്രാജ്യം. ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല. അലക്‌സാണ്ടര്‍ എന്ന അധോലോക […]