മമ്മൂട്ടിയെ നായകനാക്കി ജോമോന് സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ ‘സാമ്രാജ്യം’ 4 കെ, ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവില്‍ വീണ്ടുമെത്തുന്നു. ഈ മാസം 19 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ആരിഫാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസ്സന് നിര്‍മ്മിച്ച ചിത്രം റിലീസ് സമയത്ത് വലിയ വിജയം നേടിയ ഒന്നാണ്. വിജയം എന്നതിനൊപ്പം ഏറെ സ്റ്റൈലിഷ് ആയി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രവുമായിരുന്നു സാമ്രാജ്യം. ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല. അലക്സാണ്ടര്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയനന്‍ വിന്‍സെന്റ് ആണ് ഛായാഗ്രാഹകന്‍. പ്രശസ്ത ഗാനരചയിതാവായ ഷിബു ചക്രവര്‍ത്തിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് ഹരിഹര പുത്രന്. മമ്മൂട്ടിക്ക് പുറമേ മധു, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്, അശോകന്, ശ്രീവിദ്യ, സോണിയ, ബാലന് കെ നായര്‍, മ്പത്താര്‍, സാദിഖ്, ഭീമന് രഘു, ജഗന്നാഥ വര്‍മ്മ, പ്രതാപ ചന്ദ്രന്, സി ഐ പോള്‍, ജഗന്നാഥന്, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
മമ്മൂട്ടിയെ നായകനായെത്തിയ ‘സാമ്രാജ്യം’ റീറിലീസിന്
