അമീബിക് മസ്തിഷ്ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തില്‍ മറുപടി പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അമീബിക്ക് മസ്തിഷ്ക ജ്വരം അപൂര്‍വ്വ രോഗമാണ് എല്ലാ ജലാശയത്തിലും അമീബ സാധ്യതയുണ്ട് കൃത്യമായ സമയത്ത് രോഗം കണ്ടെത്താനും ചികിത്സ നല്‍കാനും കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2024 ല്‍ അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കുന്നതിനായി കൃത്യമായ ഗൈഡ് ലൈന്‍ നിര്‍മ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു എന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി.കേരളം ആരോഗ്യ മേഖലയില്‍ അമേരിക്കന്‍ ഐക്യനാടുകളേക്കാൾ മുന്നിലാണെന്നും കേരളം പോലൊരു സംസ്ഥാനത്തിന് അത് അഭിമാനമാണ്. എന്നാല്‍ പ്രതിപക്ഷം അത് അഭിമാനമായല്ല അപമാനമായാണ് കണക്കാക്കുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ ഇരുട്ടില്‍ തപ്പുന്നത് പ്രതിപക്ഷമാണെന്ന് മന്ത്രി സഭയില്‍ തിരിച്ചടിച്ചു. കാത് ലാബുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എല്‍ഡിഎഫിന്റെ ഭരണ നേട്ടമാണെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ സൗകര്യമാണ് നിലവിലുള്ളതെന്ന് പറഞ്ഞ മന്ത്രി യുഡിഎഫ് ഭരണ കാലത്തെ ആരോഗ്യ മേഖലയിലെ വീഴചകളെയും ചൂണ്ടിക്കാണിച്ചു.
അടിയന്തിര പ്രമേയത്തില്‍ മറുപടി പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
