കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച പഴങ്ങളില്‍ ഒന്നാം സ്ഥാനം പപ്പായയ്ക്കാണ്. മറ്റ് പഴങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ നാരുകള്‍, ദഹന എന്‍സൈമുകള്‍, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകഗുണങ്ങള്‍ പപ്പായയില്‍ ധാരാളമുണ്ട്. പപ്പായ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കും. പപ്പായയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ദഹന പിന്തുണ നല്‍കുന്നതാണ്. ലയിക്കുന്ന നാരുകള്‍ ഗുണം ചെയ്യുന്ന കുടല് ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കുകയും ദഹനനാളത്തിന് ആശ്വാസം നല്കുന്ന വിധത്തില്‍ ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ലയിക്കാത്ത നാരുകള്‍ മലത്തില്‍ ബള്‍ക്ക് ചേര്‍ക്കുകയും കാര്യങ്ങള്‍ സുഗമമായി നടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അത്താഴത്തിന് ശേഷം വയറു വീര്‍ക്കല്‍, വയറിനുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഒഴിവാക്കാന്‍ പ്രത്യേകിച്ച് രാത്രി പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. മാത്രമല്ല, ഇത് ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 152 ഗ്രാം പപ്പായയില്‍ 68 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്, കലോറി കുറവായതു കൊണ്ട് തന്നെ അത്താഴത്തിന് ശേഷമോ ഭക്ഷണത്തിനിടയ്ക്കോ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ അനുയോജ്യമാണ്. ഇതിലെ ഉയര്‍ന്ന അളവില്‍ അടങ്ങിയ നാരുകള്‍ നാരുകളുടെയും ജലത്തിന്റെയും അളവ് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും, വയറു വീര്‍ക്കല്‍ കുറയ്ക്കാനും, കൂടുതല്‍ നേരം വയറു നിറയാനും സഹായിക്കുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പപ്പായ
