ഹോണ്ട ആദ്യത്തെ സ്പോര്‍ട്സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ഡബ്ളിയുഎന്‍ 7 എന്ന് പേരിട്ടിരിക്കുന്ന ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വില്‍പ്പനയ്ക്കെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ ഏകദേശം 130 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ചാണ് ഹോണ്ട അവകാശപ്പെടുന്നത്. കൂടാതെ 30 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ടോപ്പ്-അപ്പ് ചാര്‍ജ് കൈവരിക്കാനും കഴിയും. 6 കെവിഎ ചാര്‍ജറിന്റെ സഹായത്തോടെ, മോട്ടോര്‍സൈക്കിളിന് മൂന്ന് മണിക്കൂറിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് ഫുള്‍ ചാര്‍ജ് കൈവരിക്കാന്‍ കഴിയും. പവര്‍ട്രെയിനിന്റെ കാര്യത്തില്‍, ഇതിന് 18 കിലോവാട്ട് ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ ലഭിക്കുന്നു, ഇത് 600 സിസി ഐസിഇ മോട്ടോര്‍സൈക്കിളിന്റെ പവര്‍ നല്കാന് പര്യാപ്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്റഗ്രേറ്റഡ് റോഡ്സിങ്ക് കണക്റ്റിവിറ്റിയുള്ള 5.0 ഇഞ്ച് ഫുള്‍-കളര്‍ ടിഎഫ്ടി സ്ക്രീനാണ് ഹോണ്ട ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഹോണ്ട ഡബ്ളിയുഎന്‍7 ആദ്യം യുകെയില്‍ 12,999 ഡോളറിന് (ഏകദേശം 15.5 ലക്ഷം) വില്‍പ്പനയ്ക്കെത്തും, തുടര്‍ന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ലോഞ്ച് ചെയ്യും.
ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ഹോണ്ട
