സര്‍വചരാചരങ്ങളും ദൈവങ്ങളും തമ്മാമ്മില് മിണ്ടുകയും പറയുകയും സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന കീഴാളലോകത്തിന്റെ കഥ പറയുകയാണിവിടെ. നമ്പോലനും മുഹാമിയും ചിത്തനും ചെമ്മരത്തിയും മാരിപ്പെങ്ങളും ഉറുവാടനും സുന്ദരിയും അപ്പുണ്ണിയും കോരപ്പുണ്ണിയും ഇട്ടപ്പനും നെട്ടപ്പനും പര്ജീത്തും സീരാമച്ചനും ഗീതമ്പട്ട്യാരും കണിയാനും പ്രഭാകരച്ചനും തൈരുച്ചനും കരിങ്കാളിയും മൂക്കാഞ്ചാത്തനും മാടനും മറുതയും മലവായിയും മുത്തപ്പനും കണ്ണന് മീനുകളും പുളാനുകളും ചീളക്കടുക്കളും ആമകളും നായ്ക്കളും തെങ്ങുകളും പൂക്കൈതകളും കാറ്റും തോടും നക്ഷത്രങ്ങളും തമ്മിലുള്ള പായാരങ്ങളിലൂടെ പടര്‍ന്നേറുന്ന നോവല്‍. ‘കരിങ്കാളിച്ചാത്തന്‍’. മനോഹരന് വി. പേരകം. എച്ച് & സി ബുക്സ്. വില 120 രൂപ.
കരിങ്കാളിച്ചാത്തന്‍
