ടെക്സ്റ്റൈൽ ഷോറൂമുകളിൽ വ്യാപക മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്. മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനത്തെ 82 ഷോറൂമുകളിലാണ് മിന്നൽ പരിശോധന നടത്തിയത്. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കമ്മീഷണർ അറിയിച്ചു.
ടെക്സ്റ്റൈൽ ഷോറൂമുകളിൽ വ്യാപക മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്
