തൃശൂരിൽ കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വരവൂർ സ്വദേശി രമേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.സഹോദരൻ രാഗേഷിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് കുന്നംകുളം വെള്ളറക്കാട് മനപ്പടിയിൽ വെച്ച് അപകടം ഉണ്ടായത്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. രമേഷ് അപകട നില തരണം ചെയ്തതായി ഡോക്ടേഴ്സ് അറിയിച്ചു.
കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്
