തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയിത്രക്കെതിരായ ചോദ്യത്തിന് കോഴ ആരോപണത്തില് വ്യവസായി ദര്ശന് ഹിരാനന്ദാനിയുടെ സത്യവാങ്മൂലം ദുബായിലെ ഇന്ത്യന് കോണ്സുലേറ്റ് ജനറല് സാക്ഷ്യപ്പെടുത്തിയിരുന്നു. അതേസമയം ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയിത്രയെ വിളിപ്പിച്ച് മൊഴിയെടുക്കുന്ന കാര്യം ലോക്സഭാ എത്തിക്സ് കമ്മറ്റി വ്യാഴാഴ്ച തീരുമാനിക്കും. അദാനിയെ അപകീർത്തിപ്പെടുത്താൻ മഹുവയെ സഹായിച്ചെന്ന ദർശൻ ഹിരാനന്ദാനിയുടെ ആരോപണം പ്രമുഖ അഭിഭാഷകൻ ശാർദുൽ ഷ്റോഫ് നിഷേധിച്ചു.
മഹുവ മൊയിത്രയുടെ മൊഴിയെടുക്കുന്ന കാര്യം ലോക്സഭാ എത്തിക്സ് കമ്മറ്റി വ്യാഴാഴ്ച തീരുമാനിക്കും
