കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാനന്തവാടി പടമല ചാലിഗദ്ദ അജീഷിന്റെ കുടുംബത്തിന് കെപിസിസി നല്കിയ 15 ലക്ഷം രൂപയുടെ ചെക്ക് ഡി സി സി പ്രസിഡന്റ് കൈമാറി. അജീഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ സമയത്ത് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക നല്‍കുന്നതിനെ ബി ജെ പി എതിര്‍ത്തതിനെ തുടർന്ന് അജീഷിന്റെ കുടുംബം ഈ പണം വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് കുടുംബത്തിന് 15 ലക്ഷം രൂപ നല്കാന് കെ പി സി സി തീരുമാനിക്കുകയായിരുന്നു.
അജീഷിന്റെ കുടുംബത്തിന് കെപിസിസി 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
