അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ കൊച്ചിന്റെ മൃതദേഹം കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടത്തിയത്. രാവിലെ പത്ത് മണി മുതൽ കടുത്തുരുത്തി കമ്മൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പുലയ രാജാവും കര്‍ഷക നേതാവുമെന്ന നിലയില്‍ ഒതുക്കപ്പെട്ട അയ്യന്‍കാളിയുടെ ഖ്യാതി സമൂഹ്യ പരിഷ്കര്ത്താവിലേക്ക് പരിവര്‍ത്തനം ചെയ്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചശേഷം മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തകനായി. പ്രക്ഷോഭങ്ങളിലൂടെ ചലനാത്മകമാകണം ദളിത് മുന്നേറ്റമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
കെ കെ കൊച്ചിന് കേരളത്തിൻ്റെ യാത്രാമൊഴി
