2024-25 സാമ്പത്തിക വര്ഷത്തിലെ നാലാം പാദത്തില് 187.61 കോടി രൂപയുടെ ലാഭവുമായി കല്യാണ് ജുവലേഴ്സ്. 2024 സാമ്പത്തിക വര്ഷത്തിന്റെ സമാന പാദത്തില് രേഖപ്പെടുത്തിയ 137.49 കോടി രൂപയില് നിന്ന് ഏകദേശം 36 ശതമാനം വര്ധനവാണ് ഇത്. നാലാം പാദത്തില് കമ്പനിയുടെ വരുമാനം 37 ശതമാനം ഉയര്ന്ന് 6,181.53 കോടി രൂപയായി. 2025 സാമ്പത്തിക വര്ഷത്തില് കല്യാണ് ജ്വല്ലേഴ്സിന്റെ ആകെ വരുമാനം 35 ശതമാനം വര്ധിച്ച് 25,045 കോടി രൂപയായി. 2025 സാമ്പത്തിക വര്ഷത്തെ നാലാം പാദത്തില് ഇന്ത്യയില് നിന്ന് 5,350 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് 38 ശതമാനം വളര്ച്ചയാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തില് മിഡില് ഈസ്റ്റ് വരുമാനം 26 ശതമാനം വര്ധിച്ച് 784 കോടി രൂപയായി. ഈ വര്ഷം അക്ഷയ തൃതീയയില് മികച്ച വില്പ്പനയാണ് നടന്നത്.
കല്യാണ് ജുവലേഴ്സിന് 187.61 കോടി ലാഭം
