‘റിട്ടണ് ആന്ഡ് ഡിറക്റ്റഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ലിറിക്കല് വീഡിയോ റിലീസ് ചെയ്തു. ക്രഷാണേ..ക്രഷാണേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഷാന് റഹ്മാന് സംഗീതം ഒരുക്കിയ ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. ഫെബി ജോര്ജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 16ന് തിയറ്ററുകളില് എത്തും. ടി ജെ പ്രൊഡക്ഷന്സ്, നെട്ടൂരാന് ഫിലിംസ് എന്നീ ബാനറുകളില് തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര് ചേര്ന്നാണ് ‘റിട്ടണ് ആന്ഡ് ഡിറക്റ്റഡ് ബൈ ഗോഡ്’ നിര്മിച്ചത്. സണ്ണി വെയ്ന്, സൈജു കുറുപ്പ്, അപര്ണ ദാസ് എന്നിവര് പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില് അഭിഷേക് രവീന്ദ്രന്, വൈശാഖ് വിജയന്, ശ്രീലക്ഷ്മി സന്തോഷ്, ചെമ്പില് അശോകന്, നീന കുറുപ്പ്, മണികണ്ഠന് പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന് ഡാന്, ദിനേശ് പ്രഭാകര്, ബാലാജി ശര്മ്മ എന്നിവരും അഭിനയിക്കുന്നു. ജോമോന് ജോണ്, ലിന്റോ ദേവസ്യ, റോഷന് മാത്യു എന്നിവര് ചേര്ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഇക്ബാല് കുറ്റിപ്പുറം, ബി കെ ഹരിനാരായണന്, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികള്ക്ക് ഷാന് റഹ്മാന് സംഗീതം പകരുന്നു.
വിനീത് ശ്രീനിവാസന് പാടിയ ക്രഷാണേ..ക്രഷാണേ..
