ബിജെപിയോടുള്ള തുറന്ന പോരാട്ടത്തിനായാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. ഇന്ത്യ സഖ്യത്തിൽ സിപിഎമ്മിന് മാത്രമാണ് എതിരഭിപ്രായമുള്ളത്. മറ്റൊരു പാർട്ടിക്കും പ്രശ്നങ്ങളില്ല. ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗമാകുന്നതിനെ എതിർക്കുന്നത് സിപിഎം കേരള നേതൃത്വമാണ്. കേരളത്തിൽ സിപിഎമ്മിനെതിരെയാണ് പ്രധാന പോരാട്ടമെന്നും കെ സുധാകരൻ വ്യക്തമാക്കി.സിപിഎം വന്നാലും പോയാലും ഇന്ത്യ സഖ്യം നിലനിൽക്കും. താത്പര്യമുണ്ടെങ്കിൽ മാത്രം സിപിഎം സഖ്യത്തിന്റെ ഭാഗമായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
താത്പര്യമുണ്ടെങ്കിൽ മാത്രം സിപിഎം ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാൽ മതിയെന്ന് കെ സുധാകരൻ
