കസ്റ്റഡിയിലിരിക്കെ മരിച്ച താമീർ ജാഫ്രിക്കൊപ്പം പൊലീസ് പിടികൂടിയ മറ്റ് നാലു പ്രതികളെ ജയിലിനുളളിൽ മർദിച്ചു എന്ന ആരോപണത്തെ തുടർന്ന് അന്വേഷണം.താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന് മരിച്ച താമിർ ജാഫ്രിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു.നേരത്തെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ താനൂർ കസ്റ്റഡി മരണത്തിലെ ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരുന്നു. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരാണ്.
ജയിൽ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
