പുതിയ പാർലമെൻ്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരീക്ഷിച്ചു. അതേസമയം, രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനലിൽ ഇനി മുതൽ 50% പ്രാതിനിധ്യം വനിത എം പിമാർക്ക് നൽകിയെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. 8 അംഗ പാനലിൽ 4 പേർ വനിതകളാണ്. ബിജെപിയുടെ 3 അംഗങ്ങളെയും, ബിജെഡിയുടെ ഒരംഗത്തെയും ഉൾപ്പെടുത്തി പാനൽ പുന:സംഘടിപ്പിച്ചെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. അതോടൊപ്പം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ വനിതാ സംവരണബിൽ കൊണ്ടുവന്നേക്കുമെന്ന് സൂചന.
പുതിയ പാർലമെന്റിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ പരീക്ഷിച്ചു
