രാഹുൽ ഗാന്ധി തന്നെയാണ് വയനാട് മത്സരിക്കുന്നതെന്നും, സുധാകരനൊഴികെ എല്ലാ കോൺഗ്രസ് എം.പിമാരും മത്സരിക്കുമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. അതോടൊപ്പം നിയമസഭയിൽ മാണിയെ അപമാനിച്ചവരാണ് കെഎം മാണിയുടെ പുസ്തകം പ്രകാശനം ചെയ്തത്. അത് അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ലെന്ന് കെ.മുരളീധരൻ പ്രതികരിച്ചു. രാമക്ഷേത്രം കോൺഗ്രസ് ബഹിഷ്കരിച്ചത് ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചതിനാലാണ്. വിശ്വാസികൾക്ക് പോകാം പോകാതിരിക്കാം. മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങിൽ യജമാനനാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകരനൊഴികെ എല്ലാ കോൺഗ്രസ് എം.പിമാരും മത്സരിക്കുമെന്ന് കെ.മുരളീധരൻ
