ഹൈറിച്ച് ഉടമകള്‍ തട്ടിയത് അഞ്ഞൂറ് കോടിയിലേറെ രൂപയെന്ന് ഇഡിയുടെ നിഗമനം. ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ വലിയൊരുപങ്ക് വിദേശത്തേക്ക് കടത്തിയ ഉടമകളുടെ കാനഡയില്‍ രൂപീകരിച്ച കമ്പനിയെ കേന്ദ്രീകരിച്ചും ഇഡി അന്വേഷണം നടത്തും. കഴിഞ്ഞ വര്‍ഷമാണ് ഹൈറിച്ച് ഗ്രൂപ്പിന്റെ എച്ച്ആര്‍ ഒടിടി ആരംഭിക്കുന്നത്. പുത്തന്‍പടങ്ങളടക്കം റിലീസ് ചെയ്ത് സബ്സ്ക്രൈബേഴ്സിനെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ഇതുകൂടാതെയായിരുന്നു എച്ച്ആര്‍ ക്രിപ്റ്റോയുമായുള്ള രംഗപ്രവേശം. ബേസിക്, പ്രീമിയം എന്നിങ്ങനെ തരംതിരിച്ച് ആയിരകണക്കിന് പേരില്‍ നിന്നും സമാഹരിച്ചത് കോടികളാണ് കാനഡയിലാണ് കമ്പനി രൂപീകരിച്ചത്.
ഹൈറിച്ച് ഉടമകള്‍ തട്ടിയത് അഞ്ഞൂറ് കോടിയിലേറെ രൂപയെന്ന് ഇഡി
