ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങാൻ ഡി എം കെ മന്ത്രിമാർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പിനായി ഒരുങ്ങി തുടങ്ങണമെന്നും അതാത് മണ്ഡലങ്ങളിൽ ജയിക്കുന്നതിനുള്ള ഉത്തരവാദിത്വം മന്ത്രിമാർ കാട്ടണമെന്നും, മണ്ഡലം നഷ്ടമായാൽ മന്ത്രിസ്ഥാനം തെറിക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണ്ഡലത്തിന്റെ പൂർണ ഉത്തരവാദിത്തം മന്ത്രിമാർക്കാണെന്നും മത്സരിക്കുന്നത് മുഖ്യമന്ത്രി ആണെന്ന ചിന്തയിൽ പ്രവർത്തിക്കണമെന്നും സ്റ്റാലിൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതാത് മണ്ഡലങ്ങളിൽ ജയിക്കുന്നതിനുള്ള ഉത്തരവാദിത്വം മന്ത്രിമാർ കാട്ടണമെന്ന മുന്നറിയിപ്പുമായി എം കെ സ്റ്റാലിൻ
