അടുത്തമാസം എട്ടിന് ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്താൻ നിശ്ചയിച്ച കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധ സമരം ഭരണഘടനയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കാനുള്ള പൊതു സമ്മേളനം മാത്രമാക്കിയെന്ന് സൂചന. മറ്റു പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും കക്ഷി നേതാക്കളെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് സമ്മേളനമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ, നവീൻ പട്നായിക്, അരവിന്ദ് കേജ്രിവാൾ, ഭഗവന്ത് മൻ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തുടങ്ങിയവർക്കാണ് മുഖ്യമന്ത്രിയുടെ ക്ഷണമുള്ളത്.
പ്രതിഷേധ സമരം ഭരണഘടനയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കാനുള്ള പൊതു സമ്മേളനം മാത്രമാക്കിയെന്ന് സൂചന
