അയോധ്യയിലെ ശ്രീരാമ ജന്മഭൂമിക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം തമിഴ്നാട് സർക്കാർ വിലക്കിയെന്ന് വാർത്ത നൽകിയ ദിനമലർ പത്രത്തിന്റെ ഉടമയ്ക്കും എഡിറ്റർക്കുമെതിരെ മധുര സിറ്റി പൊലീസ് കേസെടുത്തു. സംപ്രേഷണം വാക്കാൽ വിലക്കിയെന്ന റിപ്പോർട്ടിന്റെ പകർപ്പ്, നിർമല സീതാരാമൻ അടക്കം ബിജെപി നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മത വിഭാഗങ്ങൾക്കിടയിൽ വൈരം വളർത്താനും സാമുദായിക സ്പർധ ഉണ്ടാക്കാനും ശ്രമിച്ചെന്നാണ് പോലീസിന്റെ എഫ്ഐആറിൽ.
പത്ര ഉടമയ്ക്കും എഡിറ്റർക്കുമെതിരെ കേസ്
