ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയെ അഭിസംബോധന ചെയ്തതതിനു പിന്നാലെ അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നത് എന്നു പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. സർക്കാരിന്റെ അതിശയകരമായ നേട്ടങ്ങൾക്ക് വെല്ലുവിളിയായത് കേന്ദ്രസർക്കാരാണെന്നും, ഫെഡറൽ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണെന്നും, കേന്ദ്രനടപടിയിൽ സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ടെന്നും കടമെടുപ്പ് നിയന്ത്രണം വലിയ പ്രതിസന്ധിക്ക് കാരണമായി. സുപ്രീം കോടതിയെ സമീപിക്കാൻ വരെ നിർബന്ധിതരായി. കേന്ദ്രനിലപാടിൽ അടിയന്തര പുനഃപരിശോധന വേണം. അർഹതപ്പെട്ട ഗ്രാന്റും സഹായവിഹിതവും തടഞ്ഞുവെയ്ക്കുന്നു എന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.
നിയമസഭയിൽ ഗവര്‍ണര്‍ വായിച്ചത് നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം
